കുന്ദമംഗലം: ഉച്ചഭക്ഷണ പദ്ധതിയിൽ നിന്ന് പ്രധാനാധ്യാപകരെ ഒഴിവാക്കുക, കമ്യൂണിറ്റി കിച്ചൻ ഏർപ്പെടുത്തുക, ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട വിഹിതം വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് KPPHA കുന്ദമംഗലം ഘടകത്തിന്റെ ആഭിമുഖ്യത്തിൽ AEO ഓഫീസിന് മുമ്പിൽ ധർണ സംഘടിപ്പിച്ചു. KPPHA സബ്ജില്ലാ പ്രസിഡൻറ് ശ്രീ. സി.കെ.വിനോദ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ എച്ച് എം ഫോറം സെക്രട്ടറി ശ്രീ.രാജേന്ദ്ര കുമാർ. കെ.കെ. ധർണയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ശ്രീ. യൂസഫ് സിദ്ദിഖ് ,ശ്രീമതി അജിതകുമാരി.കെ, ശ്രീ.ബഷീർ. കെ , ശ്രീ.അബ്ദുൾ ജലീൽ ഇ , ശ്രീമതി. നദീറ . എൻ.പി, ശ്രീ. ഇസ്മായിൽ . കെ ടി , ശ്രീമതി. സീന .സി ,ശ്രീമതി.രമണി .ടി,ശ്രീമതി.ജ്യോത്സന , ശ്രീമതി. കാന്തി എം.എൻ , ശ്രീമതി.ലത.എം.കെ, ശ്രീമതി. ഹസീന ഇ ശ്രീമതി .ജയശ്രിഎന്നിവർ സംസാരിച്ചു.
സംസ്ഥാന കലോൽസവവേദിയിൽ ഇതുമായി ബന്ധപ്പെട്ട വൻ പ്രതിഷേധം സംഘടിപ്പിക്കണമെന്നും കോടതിയെ സമീപിക്കണമെന്നും കോഴിമുട്ട, പാൽ എന്നിവക്ക് ഉച്ച ഭക്ഷണ പദ്ധതിയിലൂടെ പ്രത്യേകം ഫണ്ട് അനുവദിക്കണമെന്നും വിവിധങ്ങളായ നിർദേശങ്ങൾ സൂചിപ്പിക്കുകയുണ്ടായി.
KP PHA സബ്ജില്ലാ സെക്രട്ടറി ജയശ്രീ എം. സ്വാഗതവും ശ്രീമതി.രോഷ്.മ .ജി.എസ്. നന്ദിയും പ്രകാശിപ്പിച്ചു.