കുന്ദമംഗലം; സ്വാഭാവിക മാതൃകാ വനം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരള മിഷന്‍ ആവിഷ്‌ക്കരിച്ച പച്ചത്തുരുത്ത് പദ്ധതി്ക്ക് സിഡബ്‌ളിയു ആര്‍ഡിഎം-ലും തുടക്കമായി. ഗാന്ധിയന്‍ വി.കെ ബാലകൃഷ്ണന്‍ നായര്‍, സിഡബ്‌ളിയു ആര്‍ഡിഎം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. എ.ബി അനിത എന്നിവര്‍ ചേര്‍ന്ന് നടീല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. സിഡബ്‌ളിയു ആര്‍ഡിഎം ലെ ടെക്‌നിക്കല്‍ ഓഫീസര്‍ സി.വി പ്രമോദിന്റെയും ഹരിതകേരളം ജില്ലാ മിഷന്റെയും പ്രത്യേക താല്‍പര്യ പ്രകാരമാണ് പദ്ധതി ആരംഭിച്ചത്.മാവ്, നെല്ലി, ലക്ഷ്മി തരൂ, പേര, സപ്പോട്ട, അശോകം, ഗ്രാമ്പു, മാതളം, തുടങ്ങിയ 50 ഓളം ചെടികളാണ് നട്ടത്. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രകാശ്, സിഡബ്‌ളിയു ആര്‍ഡിഎം ശാസ്ത്രജ്ഞര്‍, മറ്റ് ജീവനക്കാര്‍, ഹരിത സഹായ സ്ഥാപനം കോര്‍ഡിനേറ്റര്‍ സുരേഷ് ബാബു, ഹരിതകേരളം മിഷന്‍ പ്രതിനിധികള്‍ കെ.രാജേഷ്, ടി.എം വിഷ്ണുമായ, പി.എം സിനി, പി.പ്രിയ, എം.പി. നിരഞ്ജന, തുsങ്ങിയവര്‍ പങ്കെടുത്തു.