ലോകകപ്പ് ആവേശം വാനോളം ഉയരവെ കൊല്ലം ശക്തികുളങ്ങരയിൽ ഫുട്ബാൾ ആരാധകരുടെ കൂട്ടയടി.കഴിഞ്ഞ ദിവസം നടന്ന റോഡ് ഷോയ്ക്കിടെയാണ് ബ്രസീല്‍ ആരാധകരും അര്‍ജന്റീന ആരാധകരും തമ്മിലടിച്ചത്. സംഘർഷത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.കൈകൊണ്ടും കൊടി കെട്ടാനുപയോഗിച്ച കമ്പുകള്‍ ഉപയോഗിച്ചുമെല്ലാം ഇവർ പരസ്പരം അടിക്കുകയായിരുന്നു. പോലീസ് വിവരം അറിയുന്നതിനു മുമ്പേ മുതിര്‍ന്നവര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു.സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും, പരാതി കിട്ടിയാൽ കേസ് എടുക്കുമെന്നും ശക്തികുളങ്ങര പൊലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്