Kerala

കേരള മോഡൽ വിദ്യാഭ്യാസം മാതൃക; പഠിക്കാൻ മഹാരാഷ്ട്ര മന്ത്രിയും സംഘവും കേരളത്തിൽ

തിരുവനന്തപുരം: കേരള വിദ്യാഭ്യാസ മാതൃകയുമായി ബന്ധപ്പെട്ട പഠനം നടത്താൻ മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ദീപക്ക് വസന്ത് കേസാർക്കറും ഉന്നത ഉദ്യോഗസ്ഥരും തിരുവനന്തപുരത്തെത്തി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുമായി ദീപക്ക് വസന്ത് കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കേരള മോഡൽ വിദ്യാഭ്യാസവും അതിന്റെ ഭരണപരമായ വിവരങ്ങളും സംബന്ധിച്ച ആശയവിനിമയമാണ് നടന്നത്. 1957ലെ ഒന്നാം ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് ആരംഭിച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഒന്നാം പിണറായി വിജയൻ സർക്കാർ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും രണ്ടാം പിണറായി സർക്കാർ കൊണ്ടുവന്ന വിദ്യാകിരണം പദ്ധതിയും അതിന്റെ ഗുണഫലങ്ങളും ചർച്ച ചെയ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കി വരുന്ന നവീന ആശയങ്ങളും പദ്ധതികളും വിശദമാക്കി.

പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച മാതൃകകളാണ് കേരളം നടപ്പാക്കുന്നതെന്ന് ദീപക്ക് കേസാർക്കർ പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസികളുടെ തലവൻമാരുടേയും വിദ്യാഭ്യാസ ഡയറക്ടറുടെയും സംയുക്ത യോഗത്തിലാണ് മഹാരാഷ്ട്ര മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. കേരളം നടപ്പാക്കി വരുന്ന ഒട്ടേറെ മികച്ച പ്രവർത്തനങ്ങൾ മഹാരാഷ്ട്രയിലും നടപ്പാക്കുന്നതിനാവശ്യമായ നിർദ്ദേശം ഒപ്പമുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്തു. മൂന്നു മണിക്കൂറോളം നടന്ന യോഗത്തിൽ ഓരോ വകുപ്പുകളുടെയും പ്രവർത്തനങ്ങൾ പ്രത്യേകം അവതരിപ്പിക്കപ്പെട്ടു. പദ്ധതി പ്രവർത്തനങ്ങളുടെ മേൽ സംശയനിവാരണവും നടന്നു. തുടർന്ന് കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക നടപ്പാക്കുന്ന മേഖലകളുടെ വിശദാംശങ്ങൾ ശേഖരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

കേരളം ജൂൺ ഒന്നിന് നടത്തിവരുന്ന പ്രവേശനോത്സവം ഇനി മുതൽ മഹാരാഷ്ട്രയിലും അടുത്ത വർഷം മുതൽ നടപ്പാക്കുമെന്നും അതിൽ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും യോഗത്തിൽ മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസം ശാക്തീകരിക്കുന്നതിന് സമൂഹ്യപരമായ ഇടപെടലും തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉറപ്പുവരുത്തിയ കേരള മാതൃകയെ അദ്ദേഹം അഭിനന്ദിച്ചു. ഭിന്നശേഷി മേഖലയിലെ ഇടപെടലുകളടക്കം സമഗ്ര ശിക്ഷ കേരളയുടെ വിവിധ പരിപാടികളും മറ്റ് ഏജൻസികളുടെ പരിപാടികളും പ്രത്യേകം അവതരിപ്പിക്കപ്പെട്ടു. സമഗ്ര ശിക്ഷ കേരളയുടെ പദ്ധതി പ്രവർത്തനങ്ങൾ മഹാരാഷ്ട്രയിൽ ഒന്നടങ്കം അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചുവരുന്ന കായിക മത്സരങ്ങൾ, കലോത്സവങ്ങൾ, ശാസ്ത്ര സാങ്കേതിക മത്സരങ്ങൾ അടക്കമുള്ളവ മഹാരാഷ്ട്ര വിദ്യാഭ്യാസ രംഗത്തും നടപ്പാക്കുന്നതിന് ശ്രമിക്കുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!