Kerala

ഇൻസ്റ്റാഗ്രാമിൽ ലഹരിക്കെതിരെ സ്ഥിരം ബോധവൽക്കരണം; വിക്കി തഗ്ഗിനെ ലഹരി വസ്തുക്കളുമായി എക്‌സൈസ് പിടികൂടി

പാലക്കാട്: ലഹരി ബോധവത്കരണം കൊണ്ട് നവ മാധ്യമങ്ങളിൽ ശ്രദ്ധേയനായ ഇന്റസ്റ്റാഗ്രാം ഇൻഫ്‌ളുവൻസർ വിക്കിയാണ് ഇന്നലെ പാലക്കാട് എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ലഹരിക്കെതിരായ നിത്യോപദേശം തന്റെ ഇന്റസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്ക് നൽകിയിരുന്ന വ്യക്തിയായിരുന്നു വിഘ്‌നേഷ് എന്ന വിക്കി. പല യാത്രകൾ നടത്തി അതിന്റെ വിശേഷങ്ങൾ നവ മാധ്യമങ്ങളിലൂടെ ആരാധകരുമായി വിക്കി പങ്കുവെക്കുമായിരുന്നു. അത്തരത്തിൽ ഒരു യാത്രക്കിടെയാണ് വിക്കി ഇന്നലെ എക്‌സൈസിന്റെ പിടിയിലായത്. തഗ് ഡയലോഗുകൾ ഉപയോഗിച്ചും പല തരം കുസൃതികൾ കാണിച്ചും ആരാധകരെ വിക്കി കൈയിലെടുത്തിരുന്നു.

നിത്യേനയെന്നോണം ലഹരിവിരുദ്ധ ഉപദേശങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്ന വിഘ്‌നേഷാണ് ഇപ്പോൾ ലഹരി വസ്തുക്കളും റിവോൾവറുമായി പിടിയിലായിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് സുഹൃത്തിനൊപ്പം വരുന്നതിനിടെ എക്‌സൈസ് കൈ കാണിച്ചിട്ട് നിർത്താതെ പോയ വാഹനം ഉദ്യോഗസ്ഥർ പിന്തുടർന്നു പിടികൂടുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാളയാർ ടോൾ പ്ലാസയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ‘വിക്കി തഗ്’ എന്ന വിഘ്‌നേഷ് എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തെ വെട്ടിച്ച് കടന്നു കളയാൻ ശ്രമിച്ചത്.

ഉദ്യോഗസ്ഥർ കൈകാണിച്ചിട്ടും ടോൾ പ്ലാസയിലെ ബാരിക്കേഡ് ഇടിച്ചു തകർത്തായിരുന്നു രക്ഷപ്പടാനുള്ള ശ്രമം. എന്നാൽ ചന്ദ്രനഗർ ഭാഗത്തെത്തിയപ്പോളെക്കും പാലക്കാട് റേഞ്ചിലെ ഉദ്യോഗസ്ഥർ വാഹനം തടഞ്ഞുനിർത്തി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ജാക്കി ലിവറിന് താഴെയായി ഒളിപ്പിച്ച 20 ഗ്രാം മെത്താംഫിറ്റാമിനും പിച്ചള പിടിയുള്ള റിവോൾവറും, വെട്ടുകത്തിയും കാറിൽ നിന്നും കണ്ടെടുത്തത്. നിയമ വിദ്യാർഥിയും സുഹൃത്തുമായി ബെംഗുളൂരിവിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട യാത്രയിലാണ് വിക്കി എക്സൈസ് പിടിയിലായത്. അറസ്റ്റിലായപ്പോഴും 8 ലക്ഷത്തോളം വരുന്ന ഇൻസ്റ്റഗ്രാം ആരാധകർക്കായി തഗ് ഡയലോഗ് നൽകിയാണ് വിക്കി മടങ്ങിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!