Kerala

കേരള യൂണിവേഴ്സിറ്റി വി.സി നിയനം; ഹൈക്കോടതിയിൽ വീണ്ടും ഹർജി നൽകി സെനറ്റ് അംഗം

കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ നിയമനത്തിൽ ഹൈക്കോടതിയിൽ വീണ്ടും ഹർജി. സെനറ്റംഗം എസ്.ജയറാമാണ് ഹർജി നൽകിയത്. വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നാമനിർദേശം ചെയ്യാൻ സെനറ്റിനോട് നിർദേശിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. സെനറ്റ് പ്രതിനിധിയെ നാമനിർദേശം ചെയ്യാത്തത് മനഃപൂർവമെന്ന് ഹർജിയിൽ പറയുന്നു.

സെനറ്റിലെ നല്ലൊരു ശതമാനവും പ്രതിനിധിയെ നിർദേശിക്കണമെന്ന നിലപാടുകാരാണ്. ചാൻസിലർ തങ്ങൾക്ക് കീഴടങ്ങണമെന്ന സെനറ്റിന്റെ ആവശ്യം ഭീകരപ്രവർത്തനത്തിന് സമാനമെന്ന് ഹർജിക്കാരൻ പറയുന്നു. രാഷ്ട്രീയപ്രേരിതമായാണ് സെനറ്റംഗങ്ങളുടെ പ്രവർത്തനം. നവംബർ നാലിന് നടന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ പ്രതിനിധികളെത്തിയത് എകെജി സെന്ററിൽ നിന്നുമാണ്. സെർച്ച് കമ്മിറ്റി അംഗത്തെ സെനറ്റ് നാമനിർദേശം ചെയ്യാത്ത പക്ഷം വേണ്ട നടപടി കൈക്കൊള്ളാൻ ചാൻസലറോട് നിർദേശിക്കണമെന്നും ഹർജിക്കാരൻ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!