പാറശാലയിൽ മരിച്ച ഷാരോൺ രാജിന്റെ മരണത്തിൽ ദുരൂഹതയേറുന്നു.കഷായം കുടിച്ചെന്ന് വീട്ടിൽ പറഞ്ഞില്ലെന്നും എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ശീതളപാനീയം കുടിച്ചെന്നാണ് പറഞ്ഞതെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.ഷാരോൺ രാജ് വിഷാംശം കലർന്ന പാനീയം നൽകിയ കാമുകിയുമായി അതിന് ശേഷം നടത്തിയ വാട്സ് ആപ്പ് സന്ദേശമാണ് പുറത്ത് വന്നത്.കഷായം കുടിച്ച കാര്യം വീട്ടിൽ പറഞ്ഞിട്ടില്ലെന്നാണ് ഷാരോൺ പെൺകുട്ടിയോട് പറയുന്നത്.പതിനാലാം തീയതി വൈകുന്നേരമാണ് ഈ സന്ദേശം അയച്ചിരിക്കുന്നത്. വീട്ടിൽ കഷായം കുടിച്ചെന്ന് പറഞ്ഞാൽ ശരിയാകില്ലെന്നും അതുകൊണ്ട് എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ഒരു ശീതളപാനീയമാണ് കഴിച്ചതെന്നുമാണ് താൻ പറഞ്ഞിരിക്കുന്നതെന്നും ഷാരോൺ പറഞ്ഞിരുന്നു. അതിനുശേഷമാണ് ഛർദി ആരംഭിച്ചത്.ജ്യൂസിൽ ചില സംശയങ്ങളുണ്ടെന്ന് കാമുകി ഷാരോണിനോട് പറയുന്നതും പുറത്ത് വന്ന വാട്സ് ആപ്പ് സന്ദേശത്തിലുണ്ട്. ഷാരോൺ കാമുകിയുമായി നടത്തിയ അവസാന വാട്സ് ആപ്പ് സന്ദേശമാണ് പുറത്ത് വന്നത്.
”കഷായം കുടിച്ചെന്ന് വീട്ടില്‍ പറയാന്‍ പറ്റൂല്ലല്ലോ… ഞാന്‍ പറഞ്ഞത്… നമ്മള്‍ അന്നു കുടിച്ചില്ലേ ഒരു മാ… എക്‌സ്പിയറി ഡേറ്റ് കഴിഞ്ഞത്…ഒരു കയ്പുള്ള മാ അന്നു കുടിച്ചില്ലേ… അതേ പോലത്തെ ഒരു സാധനം കുടിച്ചെന്നാണ് പറഞ്ഞത്. അതു കുടിച്ചതു തൊട്ട് ഛര്‍ദ്ദില്‍ തുടങ്ങിയെന്നാണ് വീട്ടില്‍ പറഞ്ഞത്” ശബ്ദസന്ദേശത്തില്‍ യുവാവ് പറയുന്നു.