ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റിനു ശേഷം വിജയ് നായകനായെത്തുന്ന വരിശ്.വംശി പൈഡിപ്പള്ളി ഒരുക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുങ്ങുകയാണ്. വാരിസി’ന്റെ ദീപാവലി സ്പെഷ്യൽ പോസ്റ്റർ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ താരം.ദി ബോസ് റിട്ടേൺസ് എന്ന ടാഗലൈനോടെയാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്.ദീപാവലി സംബന്ധിച്ച് പുറത്തിറക്കിയ സ്പെഷല്‍ പോസ്റ്ററിൽ ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും ഉണ്ട്. ചിത്രം പൊങ്കല്‍ റിലീസ് ആയി ലോകമാകമാനം എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു.ശ്രീ വെങ്കടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് നിർമാണം. വിജയ്‌യ്ക്കൊപ്പം പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ചിത്രത്തിൽ വിജയ് ആപ്പ് ഡിസൈനറായിട്ടാണ് എത്തുന്നത് എന്നും വിജയ് രാജേന്ദ്രൻ എന്നായിരിക്കും താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരെന്നും റിപ്പോർട്ടുകളുണ്ട്
Happy Diwali nanba 🧨
— Sri Venkateswara Creations (@SVC_official) October 24, 2022
Next week la irundhu summa pattasa irukum 🔥#VarisuPongal #Thalapathy @actorvijay sir @directorvamshi @iamRashmika @MusicThaman @KarthikPalanidp @Cinemainmygenes @scolourpencils @vaishnavi141081 #Varisu pic.twitter.com/M9KuWSfhuE