പേരാമ്പ്രയിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബബേറ്. പാലേരിയിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് കന്നാട്ടിയിലെ ശ്രീനിവാസന്റെ വീട്ടിലേക്ക് ബോംബറിഞ്ഞത്.അപകടത്തിൽ വീടിന് തകരാര്‍ സംഭവിച്ചിട്ടുണ്ട്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.,. കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്ത് സിപിഎം – ബിജെപി സംഘര്‍ഷം നിലനിൽക്കുന്നുണ്ട്. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.അതേസമയം കോഴിക്കോട് കക്കോടി മോരിക്കരയിൽ ഗാന്ധി പ്രതിമ തകർത്ത നിലയിൽ കണ്ടെത്തി. ഗാന്ധി പ്രതിമയുടെ തല തകർത്തിട്ടുണ്ട്. ഇന്നലെ രാത്രിയിലാണ് ആക്രമണം. വെള്ളിയാഴ്ച രാത്രി നേതാക്കളുടെ ഫോട്ടോ തകർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും അക്രമം ഉണ്ടായത്.