കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിലെ അംഗനവാടികളിൽ യൂണിഫോം വിതരണം നടത്തി. പിലാശ്ശേരി, മുണ്ടക്കൽ, കാക്കേരി എന്നീ അംഗനവാടികളിലായി അൻപത് കുട്ടികൾക്കാണ് യൂണിഫോം വിതരണം ചെയ്തത്. ജാതി,മത,ലിംഗ,ഭേദമന്യേ കുട്ടികളുടെ മനസ്സിൽ സാമ്പത്തിക സമഭാവനയും ഐക്യവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘കുട്ടിക്കൊരു കുഞ്ഞുടുപ്പ്’ എന്ന പരിപാടിക്ക് തുടക്കം കുറിച്ചത്. ജില്ലയിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു സംരഭം ആരംഭിക്കുന്നത്.
പരിപാടി അഡ്വ.പി ടി എ റഹിം എം എൽ എ ഉദ്ഘടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തിരുവല്ലത്ത് ചന്ദ്രൻ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി സബ്ന റഷീദ് അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ മുഖ്യാതിഥിയായി. ധർമരാജൻ മണ്ണത്തൂർ, സുബൈദ സി ഡി പി ഒ, ശ്രീജ ഐ സി ഡി എസ്, എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. സജിത നന്ദി പറഞ്ഞു.