ഒറ്റപ്പാലം: ബൈക്ക് ഇടിച്ചുവീണ പശുവിന്റെ കൊമ്പ് തറച്ചു കയറി യുവാവ് മരിച്ചു. സൗത്ത് പനമണ്ണ കുഴിക്കാട്ടിൽ കൃഷ്ണകുമാറിന്റെ മകൻ കൃഷ്ണ പ്രജിത്ത്(22) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം ഏഴരയോടയാണ് സംഭവം.പനമ്മണ്ണ റോഡിൽ ഉടമ നടത്തികൊണ്ടു പോകുകയായിരുന്ന പശുവിനെ ഇടിച്ചതോടെ ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
ബൈക്കിൽ നിന്ന് തെറിച്ചു വീണ കൃഷ്ണ പ്രജിത്തിന്റെ നെഞ്ചിൽ പശുവിന്റെ കൊമ്പ് തുളഞ്ഞു കയറിയുണ്ടായ പരുക്കാണ് മരണകാരണമെന്നാണ് നിഗമനം. ഉടനെ തന്നെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ പശു ചത്തു. മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ്മാർട്ടത്തിനു ശേഷം ബന്ധുക്കൾക്കു കൈമാറും. കൃഷ്ണ പ്രജിത്തിന്റെ അച്ഛൻ കൃഷ്ണകുമാർ, അമ്മ പരേതയായ പ്രീത കുമാരി, സഹോദരൻ കിഷോർ.