നിരവധി ചിത്രങ്ങളിൽ ചെറുതും വലതുമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും നാടക, സീരിയൽ മേഖലകളിൽ തന്റേതായ അടയാളപ്പെടുത്തലുകൾ നടത്തുകയും ചെയ്ത അനുഗൃഹീത കലാകാരൻ വിജയൻ കാരന്തൂർ ഗുരുതമായ കരൾ രോഗം പിടിപെട്ടു ചികിത്സയിലാണ്. അഞ്ചുവർഷമായി തുടരുന്ന രോഗം കഴിഞ്ഞ മൂന്ന് മാസമായി മൂർദ്ധന്യാ വസ്ഥയിലാണ്.കരൾ മാറ്റിവക്കുകയാണ് മുമ്പിലുള്ള ഏക മാർഗം. അത് കുറഞ്ഞ ദിവസങ്ങൾക്കകം നടത്തുകയും വേണം.ഇതിനകം വലിയൊരു സംഖ്യ ചികിത്സക്ക് വേണ്ടി ചെലവ് വന്നിട്ടുണ്ട്. കരൾ മാറ്റിവെക്കുന്നതിനും പരിശോധനക്കും തുടർചികിത്സക്കും 50 ലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്.കൂടാതെ കരൾ ദാതാവിനെ കണ്ടെത്തുകയും വേണം. ഈ കലാകാരനെ ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ടുവരേണ്ടത് ഏതൊരു സഹൃദയന്റെയും കടമയാണെന്നു തിരിച്ചറിഞ്ഞു കൊണ്ട് കുന്ദമംഗലത്തും പരിസരത്തുമുള്ള ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ കലാ സാംസ്കാരിക പ്രവർത്തകരും ചേർന്ന് ഒരു ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.ഇതിലേക്ക് തങ്ങളാൽ കഴിയും വിധം സഹായം ചെയ്യാൻ സഹായ കമ്മിറ്റി ജനറൽ കൺവീനറും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റുമായ വി അനിൽകുമാർ അഭ്യർത്ഥിച്ചു. കമ്മിറ്റി ചെയർമാൻ നിയോജകമണ്ഡലം എം എൽ എ കൂടിയായ അഡ്വ.പി ടി എ റഹീമാണ്,ടി പി സുരേഷ് ട്രഷററും,എം കെ രാഘവൻ എം പി,കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ,കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഖാലിദ് കിളിമുണ്ട,എന്നിവർ രക്ഷാധികാരികളും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി,കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ മുൻ എം എൽ എ യു സി രാമൻ എന്നിവരും,കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തിരുവലത്ത് ചന്ദ്രൻ,ബ്ളോക് പഞ്ചായത്ത് മെമ്പർ അരിയിൽ അലവി,തീയറ്റർ ആർട്ടിസ്റ്റ് പ്രദീപ് ഗോപാൽ,തളത്തിൽ ചക്രായുധൻ,ജനശബ്ദം എഡിറ്റർ എം സിബഗത്തുള്ള എന്നിവരുമടങ്ങുന്നതാണ് കമ്മിറ്റിനിരവധി നാടകങ്ങളിലും പ്രവർത്തിച്ച വിജയൻ കാരന്തൂർ നടനെന്നതിലുപരി സംവിധായകൻ, പരിശീലകൻ തുടങ്ങിയ വിവിധ മേഖലകളിൽ അനുഭവസമ്പത്തുള്ള കലാകാരനാണ്. 1973-ൽ പുറത്തിറങ്ങിയ മരം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തുന്നത്.വേഷം, ചന്ദ്രോത്സവം, വാസ്തവം, നസ്രാണി, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പരുന്ത്, സാൾട്ട് ആൻ്ഡ് പെപ്പർ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.
സഹായത്തിനായി തുക അയക്കേണ്ട അക്കൗണ്ട് നമ്പർ;110074549282(കാനറാ ബാങ്ക് കുന്ദമംഗലം ബ്രാഞ്ച് )
IFSC ; CNRB00 14411