മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുൽ റഹ്മാൻ കല്ലായിക്ക് എതിരായ നടപടി പ്രതികാര നടപടിയെന്ന് എംകെ മുനീർ.മോദി മോഡലിലുള്ള പ്രതികാര നടപടികളാണ് കേരളത്തിലും നടക്കുന്നത്. അബ്ദു റഹ്മാൻ കല്ലായിയുടെ അറസ്റ്റിൽ അന്വേഷണത്തെ ഭയപ്പെടുന്നില്ല. പക്ഷേ, അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കണമെന്ന് മുനീർ ആവശ്യപ്പെട്ടു.മട്ടന്നൂർ ജുമാ മസ്ജിദ് നിർമാണത്തിൽ അഴിമതി നടത്തിയെന്ന കേസിൽ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി അടക്കം മൂന്നുപേരെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. പിഎഫ്ഐക്കെതിരെയും മുനീർ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. പിഎഫ്ഐ പോലെ ഇരുട്ടത്ത് പ്രവർത്തിക്കുന്ന സംഘടനയല്ല ലീഗെന്നും നിരോധിച്ചാൽ ഇല്ലാതാകില്ലെന്നും മുനീർ പ്രതികരിച്ചു. പിഎഫ്ഐ വോട്ടുകൾ വാങ്ങിച്ചിട്ടില്ലെന്നും മുനീർ വ്യക്തമാക്കി.