National

സുപ്രീംകോടതി തത്സമയ സംപ്രേഷണം ആരംഭിച്ചു: ചീഫ് ജസ്റ്റിസിൻറേത് ഉൾപ്പെടെ മൂന്ന് ഭരണഘടന ബെഞ്ചിൻറെ നടപടികൾ എന്തൊക്കെയെന്ന് കാണാം

ദില്ലി:സുപ്രീംകോടതി ഭരണഘടന ബഞ്ചിന്റെ തൽസമയ സംപ്രേഷണത്തിന് ഇന്ന് തുടക്കമായി. ചീഫ് ജസ്റ്റിസിൻറേത് ഉൾപ്പെടെയുള്ള മൂന്ന് ഭരണഘടന ബെഞ്ചിൻറെ നടപടികളാണ് തൽസമയം സംപ്രേഷണം ചെയ്യുന്നത്.

നാലുവർഷം മുൻപ് ആണ് പൊതു പ്രാധാന്യമുള്ള കേസുകൾ തൽസമയം സംപ്രേഷണം ചെയ്യുന്നതിന് സുപ്രീംകോടതി തത്വത്തിൽ അംഗീകാരം നൽകിയത് . ചീഫ് ജസ്റ്റിസ് എൻ വി രമണ വിരമിച്ച ദിവസത്തെ കോടതി നടപടികളാണ് ആദ്യമായി തൽസമയം സംപ്രേഷണം ചെയ്തത്. സാമ്പത്തിക സംവരണ കേസും, ശിവസേന തർക്കവും ഓൾ ഇന്ത്യ ബാർ എക്സാമിനേഷൻ കേസുകളും ആണ് ഇന്ന് ഭരണഘടന ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ചീഫ് ജസ്റ്റിസ് യു യു ലളിത് , ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസ് സഞ്ജയ് കൗൾ എന്നിവരാണ് ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷത വഹിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!