National

‘പരിസ്ഥിതിയുടെ പേരിൽ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതായത് ഞാൻ കണ്ടതാണ്’; സർദാർ സരോവർ ഡാമിനേക്കുറിച്ച് നുണ പറഞ്ഞെന്ന് മോദി

ന്യൂഡൽഹി: അർബൻ നക്‌സലുകളും വികസന വിരോധികളും രാജ്യത്തെ ആധുനിക വികസന പദ്ധതികൾക്ക് എതിരു നിൽക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിസ്ഥാന വികസന പദ്ധതികൾക്ക് അതിവേഗം പാരിസ്ഥിതിക അനുമതി നൽകണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് സംഘടിപ്പിച്ച കോൺഫറൻസിൽ ഓൺലൈനായി പങ്കെടുക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സർദാർ സരോവർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നർമദ ജില്ലയിലെ ഏക്താ നഗറിൽ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്ന വിഷയത്തിൽ സംസ്ഥാന പരിസ്ഥിതി മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും വേണ്ടി നടത്തിയ യോഗത്തിലാണ് അദ്ദേഹം സംസാരിച്ചത്.

അജിത് ഡോവൽ നാല് മാസം മുന്നേ കേരളാ പൊലീസ് ഉന്നതരുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് റിപ്പോർട്ട് ലോകബാങ്കിനെയും ഉന്നത ജുഡീഷ്യറിയെയും പോലും സ്വാധീനിക്കാൻ ഇത്തരക്കാർക്ക് കഴിയും. അവരുടെ ഗൂഢാലോചനകളിൽ കുടുങ്ങരുതെന്നും മോദി പറഞ്ഞു. “പരിസ്ഥിതിയുടെ പേരിൽ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതായത് ഞാൻ കണ്ടതാണ്. ഏക്താ നഗർ ഇതിന്റെ മികച്ച ഉദാഹരണമാണ്. എങ്ങനെയാണ് അർബൻ നക്‌സലുകളും വികസന വിരോധികളും സർദാർ സരോവർ ഡാം ഇല്ലാതാക്കിയത്?. രാജ്യത്ത് സ്വാതന്ത്യം ലഭിച്ചതിനു പിന്നാലെ തന്നെ ഡാമിനായി തറക്കല്ലിട്ടിരുന്നു. ജവഹർലാൽ നെഹ്‌റുവാണ് തറക്കല്ലിട്ടത്. സർദാർ വല്ലഭായ് പട്ടേലിനും ഇതിൽ വലിയ പങ്കുണ്ട്. ഇത് പ്രകൃതിക്ക് ദോഷം ചെയ്യുമെന്നും പറഞ്ഞ് ഒരുപാട് ചർച്ചകൾ നടന്നിരുന്നു. പദ്ധതി പിന്നീട് അവർ തടയുകയായിരുന്നു. നെഹ്‌റുവിന്റെ കാലത്ത് നിർത്തി വച്ച പദ്ധതി പിന്നീട് ഗുജറാത്തിൽ ഞാൻ മുഖ്യമന്ത്രി ആയതിനു പിന്നാലെയാണ് പൂർത്തിയാകുന്നത്. രാജ്യത്തിന്റെ ഫണ്ട് ഇതുവഴി ധാരാളം പോയിരുന്നു,” മോദി പറഞ്ഞു.

പരിസ്ഥിതി പ്രവർത്തകർ എത്രയോ നുണകൾ പ്രചരിപ്പിച്ചു. ഈ അർബൻ നക്‌സലുകൾ ഇന്നും ഒന്നും പറയുന്നില്ല. അവരുടെ നുണകൾ പുറത്തായി ഇത് അംഗീകരിക്കാൻ അവർ തയ്യാറല്ല. പകരം ചില കോണുകളിൽ നിന്ന് രാഷ്ട്രീയ പിന്തുണ നേടുന്നു. അറബ്ൻ നക്‌സലുകൾ ഇപ്പോഴുമുണ്ടെന്നും മോദി കുട്ടിച്ചേർത്തു. 6,000ലധികം പരിസ്ഥിതി അനുമതികൾ തീർപ്പാക്കാനുണ്ട്. സംസ്ഥാനങ്ങളുടെ പദ്ധതികൾക്കായി 6,500 വനം വകുപ്പ് അപേക്ഷകൾ തീർപ്പു കൽപ്പിക്കാതെ കിടക്കുന്നുണ്ട്. മാനദഢങ്ങൾ സ്ഥാപിക്കുകയും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനൊപ്പം അനുമതി നൽകുന്നതിൽ വേഗത കൊണ്ടു വരുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!