ആലുവ: കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ വ്യാപക ആക്രമണമാണ് റിപ്പോർട്ട് ചെയ്ത്കൊണ്ടിരിക്കുന്നത് . വിവിധയിടങ്ങളിലായി കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. ഇതിനിടെ കെഎസ്ആർടിസി ഡ്രൈവറുടെ വീഡിയോ വൈറലാകുന്നു. എറണാകുളം ആലുവയിൽ നിന്നുള്ള കെഎസ്ആർടിസി ഡ്രൈവറുടെ വീഡിയോയാണ് വൈറലാകുന്നു.
ഹർത്താലുമായി ബന്ധപ്പെട്ട കല്ലേറ് അടക്കം ആക്രമണങ്ങൾ പ്രതീക്ഷിച്ചാണ് കെഎസ്ആർടിസി ബസ് ഡ്രൈവർ സുരക്ഷയുടെ ഭാഗമായി ഹെൽമറ്റ് വെച്ച് വണ്ടിയോടിക്കുന്നത്.
അതേ സമയം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ പുരോഗമിക്കുന്നതിനിടെ കെഎസ്ആർടിസി ബസുകൾ ആക്രമണത്തിനിരയായി. കോഴിക്കോട്, വയനാട്, തിരുവനന്തപുരം, ആലപ്പുഴ, പന്തളം, കൊല്ലം, തൃശൂർ ,കണ്ണൂർ, കോട്ടയം, കാസറകോട്, പാലക്കാട് എന്നിവിടങ്ങളിലാണ് വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായത് .
രാവിലെ ആറു മണി മുതൽ വൈകുന്നേരം ആറു മണിവരെയാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. എൻഐഎ റെയിഡിനെതിരെയും നേതാക്കളെ കസ്റ്റഡിയിലെടുത്തതിനെതിരെയുമാണ് ഹർത്താൽ. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. 13 സംസ്ഥാനങ്ങളിൽ നിന്നായി 106 പേരെയാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.