Local

അറിയിപ്പുകള്‍

എന്യൂമറേറ്റര്‍ നിയമനം
ഫിഷറീസ്‌വകുപ്പ് മറൈന്‍ ഡേറ്റാ കളക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന സര്‍വ്വേയുടെ വിവരശേഖരണത്തിനായി കോഴിക്കോട് ജില്ലയില്‍ ഒരു എന്യൂമറേറ്ററെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. ഒക്‌ടോബര്‍ ഒന്നിന്  രാവിലെ 11 മണിക്ക്  വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. പ്രതിമാസവേതനം യാത്രാബത്തയുള്‍പ്പെടെ 25,000 രൂപ. പ്രായ പരിധി 21 – 36 വയസ്സ്. ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉളളവരായിരിക്കണം അപേക്ഷകര്‍. ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഫോട്ടോയും സഹിതം ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍: 0495-2383780.
ഭരണഭാഷാ പുരസ്‌കാരം: അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 31

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്കുന്ന ഭരണഭാഷാ പുരസ്‌കാരം സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 31. ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളത്തിലാക്കുന്നതിനും ഭരണരംഗത്ത് മലയാള ഭാഷയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള വിവിധ പദ്ധതികളുടെ ഭാഗമായി സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്കാര്‍ക്കാണ്ഭരണഭാഷാ പുരസ്‌കാരം നല്‍കുക. 
 ക്ലാസ് 1,2,3 വിഭാഗം ജീവനക്കാര്‍ക്കും ക്ലാസ് 3 വിഭാഗത്തില്‍പ്പെട്ട ടൈപ്പിസ്റ്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് സ്റ്റെനോഗ്രാഫര്‍മാര്‍ക്കും ഭരണഭാഷാ പുരസ്‌കാരവും എല്ലാ വിഭാഗം ജീവനക്കാരെയും പരിഗണിക്കുന്ന ഗ്രന്ഥരചനാ പുരസ്‌കാരവും ക്ലാസ് 3 ജീവനക്കാര്‍ക്ക് ജില്ലാതല ഭരണഭാഷാ പുരസ്‌കാരവും മികച്ച ഭാഷാ മാറ്റം കൈവരിക്കുന്ന വകുപ്പിനും ജില്ലയ്ക്കും പ്രത്യേകം പുരസ്‌കാരവും നല്‍കും. 2018 ല്‍ മലയാളത്തില്‍ ചെയ്ത ജോലികളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക.  ജില്ലാതല ഭരണഭാഷാ പുരസ്‌കാരത്തിന് ജില്ലാ കലക്ടര്‍ക്കും ഗ്രന്ഥരചനാ പുരസ്‌കാരം, സംസ്ഥാനതല ഭരണഭാഷാ പുരസ്‌കാരം എന്നിവയ്ക്ക് സംസ്ഥാന സര്‍ക്കാറിനുമാണ് അപേക്ഷ നല്‍കേണ്ടത്.
കുപ്പിവെളളം : പരസ്യലേലം ഒക്‌ടോബര്‍ ഒന്നിന്

2019 ലെ പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി ലഭിച്ചതും വിതരണം ചെയ്തതിന് ശേഷം ബാക്കി വന്നതുമായ കുപ്പിവെളളം പരസ്യലേലം ചെയ്യുന്നതിനും ഈ ഇനത്തില്‍ കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുതല്‍ കൂട്ടുന്നതിനും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് സിവില്‍സ്റ്റേഷന്‍  കോമ്പൗണ്ടിലെ ജില്ലാ ആസൂത്രണ ഓഫീസ് കെട്ടിടത്തില്‍ ഒക്‌ടോബര്‍ ഒന്നിന് രാവിലെ 11 മണിയ്ക്ക് ലേലം ചെയ്യും.  പങ്കെടുക്കുന്നവര്‍ അന്ന് 10 മണിയ്ക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ലേല നടപടികള്‍ പൂര്‍ത്തീകരിച്ച ഉടനെ തന്നെ വിളിച്ചെടുത്ത കക്ഷികള്‍ മുഴുവന്‍ ലേലത്തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ അടവാക്കി രശീത് കൈപ്പറ്റണം. ലേലവസ്തുകള്‍ ഒക്‌ടോബര്‍ മൂന്നിന് അഞ്ച്മണിക്കകം കൊണ്ടുപോകണം. ലേല തീയതി മാറ്റിവെക്കാനോ, ലേലത്തുക ഉറപ്പിക്കുന്നതിനോ, ലേല വ്യവസ്ഥകള്‍ ഭേദഗതി വരുത്താനോ ഉളള അധികാരം ജില്ലാ കലക്ടറില്‍ നിക്ഷിപ്തമാണ്.

വെള്ളൂര്‍ പി രാഘവന്‍ സ്മാരക മന്ദിരം ശിലാസ്ഥാപനംമന്ത്രി എ കെ ബാലന്‍ 29 ന് ഉദ്ഘാടനം ചെയ്യും

 വെള്ളൂര്‍ പി രാഘവന്‍ സ്മാരക മന്ദിരം ശിലാസ്ഥാപനം സാംസ്‌കാരിക പട്ടികജാതി-വര്‍ഗ്ഗ പാര്‍ലമെന്ററികാര്യ നിയമവകുപ്പ് മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. 18,60,000 രൂപ സര്‍ക്കാര്‍ സ്മാരക മന്ദിരത്തിനായി അനുവദിച്ചിട്ടുണ്ട്. പരിപാടിയുടെ ഉദ്ഘാടനം 29 ന് വൈകിട്ട് നാല് മണിക്ക് കോടഞ്ചേരി ഗവ ഐ ടി ഐ ക്ക് സമീപം നടക്കും. ഇ കെ വിജയന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. കൈരളി  സാംസ്‌ക്കാരിക വേദി ചാരിറ്റമ്പിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത് . തുടര്‍ന്ന് കേരള ഫോക് ലോറിന്റെ നേതൃത്വത്തില്‍ കണ്യാര്‍കളിയും നാടന്‍ പാട്ടും വിവിധ കലാപരിപാടികളും സംഘടിപ്പിക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!