ബിജെപി നേതൃത്വത്തില്‍ അഴിച്ചുപണി.കേരളം, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ്, ഗുജറാത്ത്, രാജസ്ഥാന് തുടങ്ങി 15 ഇടങ്ങളിലേക്കാണ് പുതിയ ചുമതലക്കാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. കേരള ബിജെപി ഘടകത്തിന്റെ ചുമതല മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനാണ് നൽകിയത്. രാധാ മോഹൻ അഗർവാളിനാണ് സഹചുമതല. ലക്ഷദ്വീപിന്റെ ചുമതലയും ഇദ്ദേഹത്തിന് തന്നെയാണ്.
എം എല്‍ എ വിജയ്ഭായ് രൂപാണിക്ക് പഞ്ചാബിന്റെയും ഛണ്ഡീഗഡിന്റെയും ചുമതലുണ്ട്. അസം മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന് ഹരിയാനയുടേയും മംഗള്‍ പാണ്ഡെയ്ക്ക് ബംഗാളിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്. വിനോദ് താവ്ഡെയ്ക്കാണ് ബിഹാറിന്റെ ചുമതല, എംപി ഹരിഷ് ദ്വിവേദി സഹചുമതല വഹിക്കും. ഓം മാതൂര്‍ ഛത്തീസ്ഗഢിനെയും എംപി ലക്ഷ്മികാന്ത് ബാജ്പെയ് ജാര്‍ഖണ്ഡിനെയും നയിക്കും. തരുണ്‍ ചുഗും അരവിന്ദ് മേനോനുമാണ് തെലങ്കാനയുടെ സാരഥികള്‍. ഡോ സമ്പിത് പത്രക്കാണ് വടക്കപ കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതല. റിതു രാജ് സിന്‍ഹ സഹചുമതലയും വഹിക്കും.