കനത്ത മഴയിൽ വെള്ളത്തിലായ ബെംഗളൂരു നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ട റോഡുകളിൽ ബസുകളും മറ്റു വാഹനങ്ങളും ഇറക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടതോടെ ട്രാക്ടർ അടക്കമുള്ള വാഹനങ്ങളിൽ കയറിയാണ് ഐ.ടി. ജീവനക്കാർക്ക് ഓഫീസുകളിലേക്ക് എത്തുന്നത്. ചില സ്ഥാപനങ്ങള്‍ ജീവനക്കാരോട് വര്‍ക് ഫ്രം ഹോം ആവശ്യപ്പെട്ടു. പലയിടത്തും വൈദ്യുതിയില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കി.പലരും സ്വന്തം വാഹനങ്ങൾ റോഡിലിറക്കാൻ സാധിക്കാത്തതോടെ ട്രാക്ടറിലും ക്രൈയിനിലും ഓഫീസുകളിലേക്ക് യാത്ര ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ബെംഗളൂരുവിലെ യെമലൂർ പ്രദേശത്തെ ഓഫീസുകളിലെ ഐടി കമ്പനികളിലെ നിരവധി ജീവനക്കാരാണ് ട്രാക്ടറുകൾ ഉപയോഗിക്കുന്നത്. ’50 രൂപയ്ക്ക് ട്രാക്ടറുകൾ ഇറക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്’, നാട്ടുകാർ എഎൻഐയോട് പറഞ്ഞു.സമീപകാലത്തെ ഏറ്റവും മോശമായ വെള്ളക്കെട്ട് ഉണ്ടായി ദിവസങ്ങൾക്ക് ശേഷം, ഔട്ടർ റിംഗ് റോഡ് RMZ ഇക്കോസ്പേസ് ടെക്നോളജി പാർക്കിന്റെ പ്രദേശത്ത് വീണ്ടും വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്.
അതേസമയം ശക്തമായ മഴയെ തുടർന്ന് സ്കൂട്ടർ തെന്നി വീണുണ്ടായ അപകടത്തിനിടെ വൈദ്യുതാഘാതമേറ്റ് 23കാരിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രി 9.30 ഓടെ നഗരത്തിലെ വൈറ്റ്ഫീൽഡ് ഏരിയയ്ക്ക് സമീപമായിരുന്നു അതിദാരുണാമായ സംഭവം നടന്നത്. സ്കൂളിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അഖില വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെള്ളക്കെട്ടുള്ള റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂട്ടി തെന്നിമാറി.താങ്ങിനായി സമീപത്തെ വൈദ്യുത തൂണിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും വൈദ്യുതാഘാതമേറ്റ് താഴേക്ക് വീഴുകയായിരുന്നു. യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
#WATCH | Locals struggle to commute as streets in Bengaluru's Yemalur area are severely waterlogged following heavy rains in the city pic.twitter.com/wrHk1CO3p1
— ANI (@ANI) September 5, 2022