സില്‍വര്‍ ലൈന്‍ പദ്ധതി കാസര്‍കോട് നിന്നും മംഗലാപുരം വരെ നീട്ടുന്നത് പദ്ധതിയുമായി ബന്ധപ്പെട്ട് കേരള കര്‍ണാടക മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ചയ്ക്ക് ധാരണയായി.ഈ മാസം അവസാനത്തോടെ ബെംഗളൂരുവിലാണ് ചര്‍ച്ച നടക്കുക.മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും തമ്മിലാണ് ചർച്ച നടക്കുക.കോവളത്ത് നടക്കുന്ന മുഖ്യമന്ത്രിമാരുടെ കൗണ്‍സില്‍ യോഗത്തിലാണ് ചര്‍ച്ച നടത്താനുള്ള തീരുമാനമായത്. തിരുവനന്തപുരത്ത് നടക്കുന്ന സതേണ്‍ സോണല്‍ കൗണ്‍സിലില്‍ സിൽവർ ലൈൻ പാത മംഗലാപുരം വരെ നീട്ടുന്നത് കേരളം അജണ്ടയായി വച്ചിരുന്നു. തുടർന്നാണ് വിഷയത്തിൽ ആദ്യം ഇരു സംസ്ഥാനങ്ങളും തമ്മിൽ ചർച്ച നടത്താൻ ധാരണയായത്. സംസ്ഥാനങ്ങൾ തമ്മിൽ ധാരണയിൽ എത്തിയ ശേഷമേ മറ്റു ചർച്ചകളുമായി മുന്നോട്ടു പോകൂ. തലശ്ശേരി-മൈസൂര്‍-നഞ്ചന്‍കോട് പാതയും മുഖ്യമന്ത്രിതല ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സംസ്ഥാന മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, ബസവരാജ ബൊമ്മെ, എം കെ സ്റ്റാലിന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്.