സമൂഹമാധ്യമത്തിൽ കൂടുതല്‍ ഫോളോവേഴ്‌സിനെ ലഭിക്കാനായി ഭാര്യയുടെ കുളിമുറി ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച യുവാവ്. ഉത്തര്‍പ്രദേശ് ഫിറോസാബാദ് സ്വദേശിയും ഡല്‍ഹിയിലെ സര്‍ക്കസ് കമ്പനി തൊഴിലാളിയുമായ സന്ദീപിനെതിരെ ഭാര്യയുടെ പരാതിയില്‍ ജസ്രാന പോലീസ് കേസെടുത്തു.മൂന്നു വർഷം മുൻപാണ് സന്ദീപ് ഈ യുവതിയെ വിവാഹം ചെയ്തത്. ഡൽഹിയിൽ ജോലി ചെയ്യുന്ന സന്ദീപ് ഒരിക്കൽ ഭാര്യയെ വിഡിയോ കോൾ ചെയ്യുമ്പോൾ അവർ കുളിക്കുകയായിരുന്നു. വിഡിയോ കോൾ ഓണായിരുന്നതിനാൽ സന്ദീപ് കുളിമുറി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് ഫോണിൽ സൂക്ഷിച്ചു. ഇവയെല്ലാം പിന്നീട് ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ചെന്നുമാണ് പോലീസ് പറയുന്നത്.
കൂടുതല്‍ ഫോളോവേഴ്‌സിനെ ലഭിക്കാനായാണ് ഭാര്യയുടെ കുളിമുറി ദൃശ്യം പ്രതി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. വീഡിയോ വലിയതോതിൽ പ്രചരിച്ചതോടെ ഭാര്യയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് വീഡിയോ ഒഴിവാക്കാന്‍ ഭാര്യ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. ഇതോടെയാണ് ഭാര്യ പോലീസില്‍ പരാതി നല്‍കിയത്.
തുടർന്ന് ഭാര്യ പോലീസില്‍ പരാതിപ്പെട്ടതോടെ സന്ദീപ് വീഡിയോ ഫെയ്‌സ്ബുക്കില്‍നിന്ന് ഒഴിവാക്കിയിരുന്നു. മാത്രമല്ല, ഫെയ്‌സ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തു. എന്നാല്‍ ഇതിനോടകം നിരവധിപേര്‍ വീഡിയോ കണ്ടതായും വ്യാപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ ഐ.ടി. ആക്ടിലെ സെക്ഷന്‍ 67 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് സൂപ്രണ്ട് റൺവിജയ് സിങ് വ്യക്തമാക്കി