കോഴിക്കോട് നഗരത്തില്‍ ഇലക്ട്രിക് സ്കൂട്ടര്‍ പൊട്ടിതെറിച്ച് അപകടം. വയനാട് റോഡിലെ ഷോറൂമിനാണ് തീപിടിച്ചത്. ഫാത്തിമ ഹോസ്പിറ്റലിന് സമീപത്തുള്ള കൊമാക്കി ഇലക്ട്രിക്ക് സ്കൂട്ടർ ഷോറൂമിലാണ് അഗ്നിബാധയുണ്ടായത്. ഉച്ചയോടെയായിരുന്നു സംഭവം.അപകടത്തിൽ 10 സ്കൂട്ടറുകൾ കത്തിനശിച്ചു.ബാറ്ററി പൊട്ടിത്തെറിച്ചതോടെ സർവ്വീസ് സ്റ്റേഷനിലുണ്ടായിരുന്ന മറ്റു സ്കൂട്ടറുകൾക്കും തീപിടിച്ചുഅപകടത്തിൽ ആളപായമില്ല. അഗ്നിശമനസേന എത്തി തീയണച്ചു.