സിസ്റ്റർ ലിനിയുടെ ഭർത്താവും മക്കളും പുതിയ ജീവിതത്തിലേക്ക് കടക്കുന്നു.വീണ്ടും വിവാഹിതനാകുന്ന വിവരം സജീഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി പ്രതിഭയും ദേവപ്രിയയും ഉണ്ടാകുമെന്ന് സജീഷ് ഫേസ്ബുക്കിൽ കുറിച്ചു.ഈ ആഗസ്റ്റ് 29 ന് വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാവുകയാണെന്നും ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്നും സജീഷ് കുറിച്ചു.
സിസ്റ്റര്‍ ലിനി വിടവാങ്ങിയിട്ട് നാല് വര്‍ഷമായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനിക്ക് നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റത്.