Kerala News

ഉത്തർപ്രദേശിലാണ് എങ്കിൽ ഇത് നടക്കില്ല;ആക്രമിച്ചവരെ സർക്കാർ സംരക്ഷിക്കുന്നു,കണ്ണൂർ വൈസ് ചാൻസലർക്കെതിരെ വീണ്ടും ഗവർണർ

കണ്ണൂർ വൈസ് ചാൻസലർക്കെതിരെ വിമർശനവുമായി വീണ്ടും ഗവർണർ.2019 ഡിസംബറിൽ നടന്ന ഇന്ത്യൻ ചരിത്രകോൺഗ്രസിന്റെ വേദിയിൽ തനിക്കെതിരെ ആക്രമണശ്രമം നടന്നത് കേരളത്തിലായതുകൊണ്ടെന്ന് ഗവർണർ പറഞ്ഞു . ചരിത്ര കോണ്‍ഗ്രസില്‍ തന്നെ കൈയേറ്റംചെയ്ത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനും സംഘത്തിനുമെതിരേ കേരളത്തില്‍ യാതൊരു നടപടിയും എടുക്കില്ല. ഇർഫാൻ ഹബീബിന്‍റെ പ്രതിഷേധം കേരള സർക്കാർ നടപടി എടുക്കില്ല എന്ന ധൈര്യത്തിൽ ആയിരുന്നു. വേദിയിൽ ഉണ്ടായിരുന്ന ഒരു വനിത വളരെ മോശം ഭാഷയിൽ സംസാരിച്ചു. ഉത്തർപ്രദേശിലാണ് എങ്കിൽ ഇത് നടക്കില്ല. തന്നെ ആക്രമിച്ചവരെ സംരക്ഷിക്കുകയാണ് സർക്കാർ. ആക്രമണത്തിന് കൂട്ടു നിന്നതിനുള്ള പ്രതിഫലം ആണ് വിസിയുടെ പുനർ നിയമനം.കേരളത്തിൽ എന്തും നടക്കുമെന്ന് ഇർഫാൻ ഹബീബിന് അറിയാം. ചരിത്ര കോണ്‍ഗ്രസിലെ ആക്രമണശ്രമത്തെക്കുറിച്ച് വിസിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. രണ്ട് തവണ കത്തയച്ചിട്ടും വിസി നിഷേധാത്മക വിശദീകരണമാണ് നല്‍കിയത്. സുരക്ഷ വിദഗ്ധനല്ലെന്നായിരുന്നു വിസിയുടെ മറുപടി.ഭരണഘടനയന്ത്രം തകര്‍ന്നാല്‍ എന്ത് ചെയ്യണമെന്ന് തനിക്കറിയാമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി.
‘‘ഫെയ്സ്ബുക് പോസ്റ്റിടുന്നവരെയും കറുത്ത ഷർട്ട് ഇടുന്നവരെയും പോലും അറസ്റ്റ് ചെയ്യുന്ന നാടാണു കേരളം. പൊതുവേദിയിൽ എനിക്കെതിരെ നടന്ന ആക്രമണ ശ്രമത്തിൽ ഒരു നടപടിയുമുണ്ടായില്ല. ഗവർണറെ ആക്രമിക്കാൻ ശ്രമിക്കുകയോ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയോ ചെയ്താൽ 7 വർഷം വരെ തടവും പിഴയുമാണു ശിക്ഷ. സംഭവത്തെക്കുറിച്ച് പൊലീസിനോട് റിപ്പോർട്ട് ചെയ്യേണ്ടത് വിസിയുടെ കടമയായിരുന്നില്ലേ? ഞാൻ പ്രസംഗിച്ചു കൊണ്ടിരിക്കെ ഇർഫാൻ ഹബീബ് ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളുണ്ട്. ഹബീബ് എന്റെ എഡിസിയുടെ ഷർട്ട് വലിച്ചു കീറി. അദ്ദേഹം തെരുവു ഗുണ്ടയാണ്. ഞാൻ അദ്ദേഹവുമായി ഗുസ്തി മത്സരത്തിനു പോയതല്ലല്ലോ?’’

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!