സുരക്ഷ പാലിയേറ്റീവ് ഉപകരണ സമാഹരണം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. ടി. ശിവാനന്ദന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ 12ാം വാര്‍ഡ് മെമ്പര്‍ കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. എഫ് എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹസീന കരീം ഉപകരണങ്ങള്‍ ഏറ്റു വാങ്ങി.
എം.എം സുധീഷ്, സി. എം. ബൈജു, കുന്ദമംഗലം കോ -ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കെ. സി. രാമചന്ദ്രന്‍, സുരക്ഷ സോണല്‍ കണ്‍വീനര്‍ ഗോവിന്ദന്‍ കുട്ടി, കെ. പി. ഫൈസല്‍, സി. സുനിത, കെ. രത്നകാരന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. സുരക്ഷ പാലിയേറ്റീവ് കണ്‍വീനര്‍ കെ. കെ. സജീഷ് നന്ദി പറഞ്ഞു.