എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോര്‍ജ് ഉയര്‍ത്തിയ പതാക നിവരാത്തത് അന്വേഷിക്കും. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെയാണ് സംഭവം.മന്ത്രി വീണ ജോർജ് പതാക ഉയർത്തുന്നതിനിടെയാണ് പിഴവ് സംഭവിച്ചത്. പാതി പൊങ്ങിയ ദേശീയ പതാക, ചുറ്റിയ കയറിൽ കുടുങ്ങുകയായിരുന്നു. പതാക നിവരാതെ വന്നതോടെ ഉദ്യോഗസ്ഥർ പതാക താഴെ ഇറക്കി, പതാക കെട്ടിയതിലെ അപാകത പരിഹരിച്ചു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് പതാക ഉയർത്തിയത്. മന്ത്രി വീണ ജോർജും ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യരും ദേശീയ പതാകയെ അഭിവാദ്യം ചെയ്തു
എന്നാല്‍ പലയിടങ്ങളിലും ഇത്തരത്തില്‍ പൂക്കളും മറ്റു വര്‍ണ വസ്തുക്കളും പതാകയില്‍ പൊതിഞ്ഞ ശേഷം ഉയര്‍ത്തുമ്പോള്‍ ഇത്തരത്തില്‍ നിവരാതിരിക്കുന്നത് തുടര്‍ സംഭവങ്ങളാണ്.പത്തനംതിട്ടയില്‍ ഉണ്ടായ സംഭവത്തില്‍ വീഴ്ച സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് സര്‍ക്കാർ