സംസ്ഥാനത്ത് വീണ്ടും സ്ത്രീധന പീഡന മരണം. ആത്മഹത്യയ്ക്ക് ശ്രമിച്ച ഇരുപത്തിയൊന്നുകാരി അഫ്സാനയാണ് മരിച്ചത്. ഈ മാസം ഒന്നിന് ആത്മഹത്യാശ്രമം നടത്തിയ അഫ്സാന തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അഫ്സാനയുടെ ഭര്‍ത്താവ് അമലിനെ കൈപ്പമംഗലം പൊലീസ് രാത്രി തന്നെ അറസ്റ്റ് ചെയ്തു. അമല്‍ റിമാന്‍ഡിലാണ്.
ഒന്നര വര്‍ഷം മുമ്പായിരുന്നു അമലും അഫ്സാനയും വിവാഹിതരായത്. ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ ഇവര്‍ മൂന്നുപീടികയിലെ അഫ്സാനയുടെ ഫ്ലാറ്റിലായിരുന്നു താമസം. വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെട്ട് അമല്‍ അഫ്സാനയെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കരൂപ്പടപ്പ് സ്വദേശി കളാംപുരയ്ക്കല്‍ റഹീമിന്റെ മകളാണ് മരിച്ച അഫ്സാന. അമല്‍ മൊബൈല്‍ ഷോപ്പ് ജിവനക്കാരനാണ്.