കേശവദാസപുരത്ത് വായോധികയെ കൊലപ്പെടുത്തി കിണറ്റിലിട്ട കേസിൽ പ്രതി ആദം അലിയെ കേരള പൊലീസ് അറസ്റ്റ് ചെയ്തു.ചെന്നൈയിലെത്തിയാണ് പ്രത്യേക സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ പ്രതിയുമായി സംഘം തിരുവനന്തപുരത്തെത്തും. മോഷണത്തിനായാണ് കൊലപാതകമെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണ സംഘം. മനോരമയുടെ നഷ്ടപ്പെട്ട സ്വര്‍ണം വീണ്ടെടുക്കാനുള്ള ശ്രമവും തെളിവെടുപ്പും നടത്തും. കൊലപാതകത്തിൽ ആദമിന്‍റെ ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കൾക്കും പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ആദം അലിക്ക് ഒറ്റയ്ക്ക് ഇതൊക്കെ സാധിക്കുമോയെന്ന സംശയത്തിലാണ് പൊലീസ്. അതുകൊണ്ടുതന്നെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കും. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ട്രെയിനിൽ തമിഴ്‌നാട്ടിലേക്കു കടക്കുന്നതിനിടെ ആദം അലിയെ ചെന്നൈയില്‍ നിന്ന് ആര്‍പിഎഫ് സംഘം പിടികൂടിയത്. സിസിടിവി കേന്ദ്രീകരിച്ചുള്ള പരിശോധനയാണ് നിർണായകമായത്.മനോരമയുടെ മൃതദേഹം കിണറ്റിൽ ഉപേക്ഷിക്കുന്നതിന്റെ ദ്യശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളിൽ പ്രതി ഇടയ്ക്കിടെ മതിലിന് മുകളിലേക്ക് നോക്കുന്നത് വ്യക്തമാണ്. കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. മനോരമയുടെ ശരീരത്തിൽ നിന്നും 7 പവൻ സ്വർണ്ണമാണ് നഷ്ടമായത്.ഞാറാഴ്ച ഉച്ചയോടെയാണ് വീട് നിർമ്മാണ ജോലിക്കായി എത്തിയ ആദം അലി അടുത്ത വീട്ടിലെ മനോരമയെകൊലപ്പെടുത്തി കിണറ്റിലിട്ടത്. ഇതിനു ശേഷം ചെന്നൈയിലേക്ക് പോയ പ്രതിയെ അവിടെ പൊലീസ് പിടികൂടുകയായിരുന്നു.
വീടു നിർമ്മാണ ജോലിക്കെത്തിയ ആദം അലി തൊട്ടടുത്ത വീട്ടിലെ മനോരമയെ കഴുത്തു ഞെരിച്ചു കൊന്ന് കിണറ്റിലിടുകയായിരുന്നു. മതിലിലൂടെ മൃതദേഹം, തൊട്ടടുത്ത പുരയിലടത്തിലേക്കിട്ട ശേഷം വലിച്ചിഴച്ചുകൊണ്ടുപോയാണ് രണ്ട് പുരയിടത്തിനപ്പുറമുള്ള കിണറ്റിലിട്ടത്.