നൂഡിൽസ് ഉണ്ടാക്കുന്നതിൽ എലിവിഷം കലർത്തിയ തക്കാളി അബദ്ധത്തിൽ മുറിച്ചിട്ട് കഴിച്ച യുവതിക്ക് ദാരുണാന്ത്യം.മുംബൈ മലാഡിലെ പാസ്കൽ വാഡിയിൽ രേഖ നിഷാദ്(35) ആണ് മരിച്ചത്.മുംബൈ മലാദിലെ പാസര്‍ വാദിയില്‍ ജൂലായ് 21നാണ് സംഭവം.ചികിത്സക്കിടെ ബുധനാഴ്ചയായിരുന്നു യുവതിയുടെ മരണം. എലികളെ കൊല്ലാൻ വിഷം കലർത്തിയ തക്കാളി വീട്ടിൽ സൂക്ഷിച്ചിരുന്നുവെന്നും ടിവി കാണുന്നതിനിടെ അബദ്ധത്തിൽ ഈ തക്കാളി മുറിച്ച് നൂഡിൽസിൽ ഇടുകയായിരുന്നുവെന്നും യുവതി ആശുപത്രിയിൽ വച്ച് പൊലീസിന് മൊഴി നൽകി. ന്യൂഡില്‍സ് കഴിച്ചതിന് പിന്നാലെ ശക്തമായ ഛര്‍ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് രേഖയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു. സംഭവത്തിൽ ദുരൂഹത ഇല്ലെന്നും മൂസ ദേവർഷി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ അപകട മരണത്തിന് കേസ് റജിസ്റ്റർ ചെയ്‌തിട്ടുണ്ട്.