വിമാനത്തിൽ നല്കിയ ഭക്ഷണത്തിൽ പാമ്പിന്റെ തല.തുർക്കി വിമാനക്കമ്പനിയായ സൺഎക്സ്പ്രസിന് എതിരെയാണ് ഇതിനെത്തുടർന്ന് പരാതിയുമായി ക്യാബിൻ ക്രൂ അംഗം രംഗത്തെത്തിയത്.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സൺഎക്സ്പ്രസ് അധികൃതർ അറിയിച്ചു.ഈമാസം 21ന് തുർക്കിയിലെ അങ്കാരയിൽ നിന്ന് ജർമനിയിലേക്ക് പോയ വിമാനത്തിലാണ് സംഭവം.അങ്കാരയിൽനിന്നു ജർമനിയിലെ ഡസൽഡോർഫിലേക്കു പോയ വിമാനത്തിലെ കാബിൻ ക്രൂ അംഗങ്ങൾക്കു നൽകിയ ഭക്ഷണത്തിലാണ് പാമ്പിന്റെ തല കണ്ടെത്തിയത്. ഭക്ഷണത്തിൽ ഉരുളക്കഴങ്ങിനും മറ്റു പച്ചക്കറികൾക്കുമിടയിലാണ് പാമ്പിന്റെ തല കണ്ടതെന്നു കാബിൻ ക്രൂ അംഗം പരാതിയിൽ പറയുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ഭക്ഷ്യവിതരണക്കാരുമായുള്ള കരാർ താത്കാലികമായി റദ്ദാക്കിയെന്ന് സൺഎക്സ്പ്രസ് വാക്താവ് പറഞ്ഞു. അതേസമയം പരാതി നിഷേധിച്ച് ഭക്ഷ്യവിതരണ കരാറുള്ള കമ്പനി രംഗത്തെത്തി.280 ഡിഗ്രി സെൽഷ്യസിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും പ്രചരിക്കുന്ന വീഡിയോയിലുള്ള രീതിയിലുള്ള പാമ്പിന്റെ തലയാണ് ഭക്ഷണത്തിൽ കണ്ടെത്തിയെങ്കില്‍ അത് പുറത്തുനിന്നു വന്നതാകാൻ സാധ്യതയുണ്ടെന്ന് ഭക്ഷ്യവിതരണ കമ്പനി പറയുന്നു .
Snake Salad! Snake head found in the food given to the flight crew on a Sunexpress Ankara-Düsseldorf flight. https://t.co/YbNrVCpXiE pic.twitter.com/PMqfporE9a
— Breaking Aviation News & Videos (@aviationbrk) July 23, 2022