ഡല്‍ഹിയിലെ അലിപൂരില്‍ മതില്‍ ഇടിഞ്ഞുവീണ് അഞ്ച് പേര്‍ മരിച്ചു. നിര്‍മാണത്തിലിരുന്ന വെയര്‍ഹൗസ് ഗോഡൗണിന്റെ മതിലാണ് ഇടിഞ്ഞത്. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. പരിക്കുകളോടെ 9 പേരെ രക്ഷപ്പെടുത്തി. ഇവരില്‍ രണ്ട് പേരുടെ നില അതീവഗുരുതരമാണ്. ഇവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഡല്‍ഹി പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.