Kerala News

സ്വര്‍ണകടത്ത് വിവാദം വീണ്ടും സഭയിൽ;ക്രമപ്രശ്നവുമായി ഭരണപക്ഷം സബ്മിഷന് അനുമതിയില്ല,മുഖ്യമന്ത്രിക്ക് ഭയമെന്ന് വി ഡി സതീശൻ

സ്വര്‍ണകടത്ത് വിവാദം വീണ്ടും സഭയില്‍ ഉന്നയിക്കാനുള്ള പ്രതിപക്ഷ നീക്കം സ്പീക്കര്‍ അനുവദിച്ചില്ല. സബ്മിഷൻ കേന്ദ്രവുമായി ബന്ധപ്പെട്ട കാര്യമാണെന്നും അനുമതി നൽകരുതെന്നും നിയമമന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. നേരത്തെ അടിയന്തര പ്രമേയമായി ചർച്ച ചെയ്ത വിഷയം എന്ന് മാത്യു ടി തോമസ് പറഞ്ഞു. സബ് മിഷന് എതിരെ ക്രമ പ്രശ്നവുമായി ഭരണ പക്ഷം രംഗത്തെതേതിയതോടെയാണ് സ്പീക്കര്‍ സബമിഷന് അനുമതിഷേധിച്ചത്.മറുപടിയില്ലാത്തതിനാലാണ് ലിസ്റ്റ് ചെയ്ത സബ്മിഷന്‍ ഒഴിവാക്കിയതെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. ഗൗരവമേറിയ വിഷയമാണ് സംസ്ഥാനത്ത് നടന്നതെന്നും അത് ചര്‍ച്ചചെയ്യാതെ നാടകമാണ് നടത്തിയതെന്നും ആര്‍ക്കുവേണ്ടി സ്വര്‍ണം കൊണ്ടുവന്നുവെന്നതിന് മറുപടിയില്ലാത്തതിനാലാണ് നാടകമെന്നും ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപോയി.
മുഖ്യമന്ത്രി പ്രോട്ടോകോൾ ലംഘിച്ചു എന്ന് വരെ ആരോപണം ഉയരുന്നുവെന്നും സ്വര്‍ണ്ണക്കടത്തില്‍ സിപിഐ അന്വേഷണം തന്നെ വേണമെന്നും വി ഡി സതീശന്‍ പറഞ്ഞു. സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യേണ്ടത് സംസ്ഥാന സർക്കാറാണ്. മടിയിൽ കനമില്ലാത്തത് കൊണ്ട് വഴിയിൽ പേടിയില്ല എന്ന് ബോർഡ് എഴുതി വെക്കാതെ മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!