മന്ത്രി സജി ചെറിയാന്‍ നടത്തിയ ഭരണഘടനക്കെതിരെയുള്ള പ്രസംഗം അങ്ങേയറ്റം ഗൗരവതരമാണ് എന്ന ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു സി രാമന്‍ പറഞ്ഞു. ഭരണഘടനയെ മുന്‍നിര്‍ത്തി സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലിരിക്കുന്ന ഒരു മന്ത്രിക്ക് ഒരിക്കലും തന്നെ ഇത്രയും മോശമായി ഭരണഘടന ക്കെതിരെ സംസാരിക്കാന്‍ കഴിയില്ല. ഇനി ഒരു നിമിഷം പോലും അദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല എന്നും സിപിഐഎം പാര്‍ട്ടിയുടെ പ്രഖ്യാപിത നയം തന്നെയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വയമേ അദ്ദേഹം രാജിവെക്കുക അല്ലെങ്കില്‍ അദ്ദേഹത്തിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടുകയോ ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ ഉടന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ നിലപാട് വ്യക്തമാക്കണമെന്നും യുസി രാമന്‍ ആവശ്യപ്പെട്ടു.