എകെജി സെന്‍ററിന് നേരെ ആക്രമണം നടത്തിയ പ്രതിക്ക് മറ്റൊരാളുടെ സഹായം കിട്ടിയെന്ന് പൊലീസ്. വഴിയില്‍വെച്ച് പ്രതിക്ക് ആരോ സ്ഫോടക വസ്തു കൈമാറിയെന്നാണ് പൊലീസ് കരുതുന്നത്.കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യത്തില്‍ വ്യക്തത വന്നത്. സ്‌ഫോടക വസ്തുവെറിയുന്നതിന് മുമ്പെ മറ്റൊരു സ്‌കൂട്ടറില്‍ വന്നയാള്‍ ഒരു കവര്‍ കൈമാറുന്നതും സംസാരിക്കുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്.രാത്രി 11.21 നാണ് അക്രമി എകെജി സെന്ററിന് സമീപത്തെത്തി നിരീക്ഷണം നടത്തിയത്. തുടര്‍ന്ന് 11. 24 ന് വീണ്ടുമെത്തി ആക്രമണം നടത്തിയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട്, മുമ്പ് ഫെയ്‌സ്ബുക്കില്‍ പ്രകോപനപരമായി പോസ്റ്റിട്ട അന്തിയൂര്‍കോണം സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ വെച്ച് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്യുന്നത്. അതേസമയം ഇയാളുടെ ഫോണ്‍ രേഖകളില്‍ സംശയിക്കത്തതായി ഒന്നും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല.