Entertainment News

അച്ചടക്ക ലംഘനം; നടന്‍ ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

നടന്‍ ഷമ്മി തിലകനെ മലയാള താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡിയിലായിരുന്നു നടപടി. മലയാള സിനിമാ അഭിനേതക്കളുടെ സംഘടനയായ അമ്മയുടെ യോഗം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച സംഭവത്തിലാണ് അദ്ദേഹത്തെ പുറത്താക്കിയത്.

കഴിഞ്ഞ യോഗത്തില്‍ ഷമ്മി തിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു അത് പിന്നീട് വലിയ വിഷയമായി. തുടര്‍ന്ന് ദൃശ്യങ്ങള്‍ ചിത്രീകരിക്കാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും നടന്‍ മറുപടി നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് പുറത്താക്കാന്‍ നടപടി സ്വീകരിച്ചത്. ജഗദീഷ് മാത്രമാണ് അച്ചടക്കനടപടി വേണ്ടെന്ന് വാദിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!