രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം.ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് എന്ന് വി ടി ബൽറാം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.
വി.ടി. ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
പോലീസ് ഒരു വശത്തുകൂടെ പിടിച്ച് വണ്ടിയില്‍ കേറ്റുന്നു, മറുഭാഗത്തെ ജനല്‍ വഴി വാനരസേനക്കാര്‍ ഇറങ്ങിയോടുന്നു!
എന്നിട്ടവരിലൊരുത്തന്‍ കാക്കിയിട്ട പോഴന്മാരോട് ചോദിക്കുന്നു, പ്രതികളുടെ ലിസ്റ്റ് ഞങ്ങള്‍ തന്നെ തരുമല്ലോ, അതില്‍പ്പെട്ടവരെ മാത്രം പിടിച്ചാല്‍പ്പോരേ എന്ന്! കാക്കിയിട്ടവന്മാര്‍ കേട്ടില്ല എന്ന മട്ടില്‍ എങ്ങോട്ടോ നോക്കി നില്‍ക്കുന്നു. ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത്?