Kerala News

അറിയിപ്പുകൾ

മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ: അപേക്ഷ ക്ഷണിച്ചു

വെളളിമാടുകുന്നിലെ സാമൂഹ്യനീതി കോംപ്ലക്‌സിലെ (ജെൻഡർപാർക്ക്) ഗവ. ആഫ്റ്റർകെയർ ഹോമിലെ 18 മുതൽ 21 വയസ്സുവരെയുളള പെൺകുട്ടികളുടെ പരിചരണത്തിനായി മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർമാരുടെ ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി സ്ത്രീകളിൽനിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത – ഏഴാം ക്ലാസ് പാസ്സ്, ശാരീരിക ക്ഷമതയുള്ളവർ. പ്രായം – 45 വയസ്സിൽ താഴെ. അപേക്ഷ, സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 28 വൈകീട്ട് അഞ്ച് മണി. ഇന്റർവ്യൂ ജൂൺ 30 ന് രാവിലെ 11 മണിക്ക് ഗവ. ചിൽഡ്രൻസ് ഹോമിൽ (ഗേൾസ്) നടക്കും.. ഫോൺ: 0495 2731454

*

പോലീസ് കംപ്ലെയിന്റ് അതോറിറ്റി സിറ്റിങ് 27നും 28നും

കോഴിക്കോട് ജില്ലാ പോലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ ജൂൺ മാസത്തെ സിറ്റിങ് 27, 28 തീയതികളിൽ രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

*

അസാപിൽ ലോജിസ്റ്റിക്സ് കോഴ്സുകൾ

ലോജിസ്റ്റിക്സ് മേഖലയിലെ സാധ്യതകൾ മനസ്സിലാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള സ്കിൽ കോഴ്സുകൾ നടത്തുന്നു. മിതമായ ഫീസ്, വിശാലമായ സിലബസ്, വൈധഗ്ധ്യമുള്ള അധ്യാപകർ, പ്ലേസ്‌മെന്റ് അസിസ്റ്റൻസ് എന്നിവ അസാപ് ഉറപ്പ് നൽകുന്നു.
വിശദ വിവരങ്ങൾക്ക് : 9495999783, 9495999704

*

പഠനകിറ്റ്: അപേക്ഷാത്തീയതി നീട്ടി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരള ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ 1 മുതല്‍ 5-ാം ക്ലാസ് വരെ പഠിക്കുന്ന മക്കള്‍ക്ക് പഠനസഹായത്തിനായി പഠനകിറ്റ് നൽകുന്നു. ബാഗ്, കുട, വാട്ടര്‍ ബോട്ടില്‍, 2 നോട്ട് ബുക്ക് എന്നിവയടങ്ങുന്ന കിറ്റാണ് സൗജന്യമായി നല്‍കുന്നത്. സൗജന്യ കിറ്റിനായുളള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂൺ 30 വരെ നീട്ടി. അപേക്ഷ ഫോറം www.kmtwwfb.org വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ kkd.kmtwwfb@kerala.gov.in എന്ന മെയില്‍ അയക്കാവുന്നതാണ്.

*

ഹൗസ് കീപ്പിംഗ് കോഴ്സിൽ സീറ്റ് ഒഴിവ്

കേരള സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിലെ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ സ്ത്രീ ശാക്തീകരണ തൊഴിൽ പരിശീലന പദ്ധതിയായ അഡ്വാൻസ്ഡ് സെർറ്റിഫിക്കറ്റ് പ്രോഗ്രാം ഇൻ ഹൗസ് കീപ്പിംഗിൽ ഒൻപത് സീറ്റുകൾ ഒഴിവുണ്ട്. എട്ടാം ക്ലാസും അതിനു മുകളിലും യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. മൂന്നുമാസമാണ് പരിശീലന കാലാവധി. വിവരങ്ങൾക്ക് ഫോൺ: 8078980000 വെബ്സൈറ്റ് : www.iiic.ac.in

*

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം: ജൂലായ് 31 വരെ അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലായ് സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ജൂലായ് 31 വരെ അപേക്ഷിക്കാം. പത്താം ക്ലാസ്സ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍: 04712325101, +918281114464 വെബ്‌സൈറ്റ്: www.srccc.in
കോഴിക്കോട് ജില്ലയിലെ പഠന കേന്ദ്രങ്ങള്‍:
• സെന്റര്‍ ഫോര്‍ സന്‍സ്‌കാര്‍ റീ എൻജിനീയറിങ്, ഏറമ്പലം- 9447276815, 7012649185
• ഭാരതീയ വിദ്യാ സംസ്ഥാപന പീഠം, വടകര – 9846807054
• ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍, ബാലുശ്ശേരി: 9846634678

*

ഏകദിന പരിശീലനം

ജില്ലയിൽ അപായകരമായ മേഖലകളിൽ തൊഴിൽ ചെയ്യുന്നവർക്കായി നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്സിന്റെ ആഭിമുഖ്യത്തിൽ ജൂൺ 25ന് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജില്ലാ പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിൽ ഉച്ചക്ക് രണ്ട് മണി മുതല്ലാണ് പരിശീലനം. തെങ്ങ്കയറ്റം, മരംമുറി,ആശാരി, കെട്ടിടനിർമ്മാണ തൊഴിലാളികൾ, പെയിന്റ്, അലൂമിനിയം ഫാബ്രിക്കേഷൻ ജോലികളിൽ ഏർപ്പെടുന്നവർക്ക് പങ്കെടുക്കാം. പരിശീലനത്തിൽ പ്രാഥമിക ശുശ്രൂഷ, റോപ്പ് റസ്‌ക്യൂ, മെഡിക്കൽ എമർജൻസി തുടങ്ങി വിവിധതരം അപകടങ്ങളിൽനിന്നും അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനുള്ള പരിശീലനമാണ് നൽകുന്നത്. താൽപര്യമുളളവർക്ക് പേര് രജിസ്റ്റർ ചെയ്യാം. ഫോൺ: 0495-2372666, 8891889720.

*

ഭാരത് പെട്രോളിയം ഔട്ട്ലെറ്റുകൾ നടത്താൻ അപേക്ഷ ക്ഷണിച്ചു

ഭാരത് പെട്രോളിയം കോർപറേഷന്റെ കീഴിൽ ഏറണാകുളം, നെടുമ്പാശേരി, ഗോശ്രീപാലം എന്നിവിടങ്ങളിലുള്ള ഔട്ട്ലെറ്റുകൾ നടത്തുവാൻ താത്പര്യമുള്ള സായുധസേനയിൽനിന്നും വിരമിച്ച ഓഫീസർ/ ജെ.സി.ഒ എന്നിവരിൽനിന്നും അപേക്ഷകൾ ക്ഷണിച്ചു. നിർദ്ദേശങ്ങളും അപേക്ഷഫോറവും www.bharatpetroleum.in വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0495 2771881.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!