ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ച ഭാര്യയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി.മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഇന്നലെയാണ് സംഭവം.ജബല്‍പുര്‍ സ്വദേശി വിഭ്‌ഹോര്‍ സാഹു(30)വാണ് ഭാര്യ റിതു(23)വിനെ കൊലപ്പെടുത്തി ജീവനൊടുക്കിയത്.സാഹുവിന്‍റെ അമ്മയും സഹോദരനും ഒരു പൂജയില്‍ പങ്കെടുക്കാനായി വീട്ടില്‍ നിന്ന് പോയ സമയത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. ഡ്രൈവറായി ജോലി ചെയ്തിരുന്ന സാഹു കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളായി ജോലിക്ക് പോയിരുന്നില്ല. ഈ സമയങ്ങളിലത്രയും ഋതു ജോലിക്ക് പോകാനായി സാഹുവിനെ നിര്‍ബന്ധിച്ചിരുന്നു. ഇതിലുള്ള രോഷമാണ് ഒടുവില്‍ കൊലയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.
സംഭവം നടന്ന ദിവസം ഇതേ വിഷയത്തില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി എന്നും തുടര്‍ന്ന് ഋതുവിനെ സാഹു കത്രിക കൊണ്ട് പല തവണ കുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഗുരുതരമായ പരുക്കേറ്റ ഋതു വൈകാതെ തന്നെ മരണത്തിന് കീഴടങ്ങി. പിന്നീടാണ് സാഹു ആത്മഹത്യ ചെയ്തത്.
അമ്മയ്ക്കും സഹോദരനും ഒപ്പമാണ് വിഭ്‌ഹോര്‍ സാഹുവും സഹോദരനും ജബല്‍പുരിലെ വീട്ടില്‍ താമസിച്ചിരുന്നത്. സംഭവസമയത്ത് അമ്മയും സഹോദരനും ഒരു മതചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോളാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടതെന്നും പോലീസ് പറഞ്ഞു.
സംഭവത്തില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് റാഞ്ചി പൊലീസ് സ്റ്റേഷന്‍ ഇന്‍- ചാര്‍ജ്ജ് സഹ്ദേവ്റാം അറിയിച്ചു.