മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥനത്തിന്റെ വിവിധയിടങ്ങളിൽ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം. കോഴിക്കോട് , കൊല്ലം കലക്ട്രേറ്റുകളിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സർക്കാറിന് പിന്തുണ അറിയിച്ച് ഡി.വൈ.എഫ്.ഐയും സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി.കോഴിക്കോട് കളക്ടറേറ്റ് മാർച്ചിൽ റോഡിൽ കിടന്ന് പ്രതിഷേധിച്ച കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.സ്വപ്‌നാ സുരേഷ് ഉന്നയിച്ച ആരോപണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് കളക്ടറേറ്റ് മാർച്ച്. ഗുരുതരമായ ആരോപണമാണ് സ്വപ്ന സുരേഷ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ ഉന്നയിച്ചത്. എറണാകുളം , മലപ്പുറം, കൊല്ലം കലക്ട്രേറ്റുകളിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി .
ബിരിയാണി ചെമ്പുമായി മഹിളാ കോൺഗ്രസും സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. കോട്ടയം കലക്ട്രേറ്റിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.