രാജ്യാന്തര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ്.ഇതോടെ 23 വര്‍ഷം നീണ്ടു നിന്ന കരിയറിനാണ് വിരാമമാവുന്നത്.
Thank you for all your love & support over the years!
— Mithali Raj (@M_Raj03) June 8, 2022
I look forward to my 2nd innings with your blessing and support. pic.twitter.com/OkPUICcU4u
സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട കുറിപ്പിലാണ് മിതാലി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.എല്ലാവരുടേയും പിന്തുണയ്ക്ക് നന്ദിയറിയിക്കുന്നതായും ജീവിതത്തിലെ രണ്ടാം ഇന്നിംഗ്സിന് എല്ലാ പിന്തുണയും ആശംസയും പ്രതീക്ഷിക്കുന്നതായും മിതാലി ട്വിറ്ററിൽ കുറിച്ചു.1999-ൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച മിതാലി, 19 വർഷം നീണ്ട കരിയറിൽ ഇന്ത്യക്കായി 12 ടെസ്റ്റുകളും 232 ഏകദിനങ്ങളും 89 ടി20 മത്സരങ്ങളും മിതാലി കളിച്ചിട്ടുണ്ട്.