ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്നെ ഒരു സ്കൂള്‍ വിദ്യാര്‍ഥി രാഹുല്‍ ഗാന്ധിയാണെന്ന് തെറ്റിദ്ധരിച്ച സംഭവം ഓര്‍ത്തെടുത്ത് സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. യുപിയിലെ സ്കൂള്‍ വിദ്യാഭ്യാസ നിലവാരത്തെ സൂചിപ്പിച്ചാണ് അഖിലേഷ് ഈ കാര്യം പറഞ്ഞത്. സംസ്ഥാന ബജറ്റിന്മേലുള്ള ചര്‍ച്ചയ്ക്കിടെ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു യാദവ്.
‘ഒരിക്കല്‍ ഒരു പ്രൈമറി സ്കൂളില്‍ പോയപ്പോള്‍ അവിടെ പഠിച്ച ഒരു വിദ്യാര്‍ഥി എന്നെ തിരിച്ചറിഞ്ഞില്ല. ഞാന്‍ ആരാണെന്ന് അറിയുമോ എന്ന് ഞാന്‍ ആ കുട്ടിയോട് ചോദിച്ചു. രാഹുല്‍ ഗാന്ധിയല്ലേ എന്നാണ് കുട്ടി നല്കിയ മറുപടി – അഖിലേഷ് പറഞ്ഞു.
‘വിദ്യാഭ്യാസ സൂചികയില്‍ യുപി താഴെ നിന്നും നാലാമതാണ്. നിരവധി പ്രധാനമന്ത്രിമാരെ നല്കിയ സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം ഇതാണ്,’ നരേന്ദ്ര മോദി പോലും പ്രധാനമന്ത്രിയായത് ഇതേ സംസ്ഥാനം കാരണമാണെന്നും ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഈ ബജറ്റ് പുകയും കണ്ണാടിയുമാണ്. ഒരു രാജ്യം, ഒരു മുതലാളി’എന്ന നയമാണ് ബിജെപിക്ക് ഉള്ളത്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ നയം വന്‍കിട ബിസിനസുകാര്‍ക്ക് സമാനമാണ്. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ സംസ്ഥാനം ഒന്നാമതാണെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.
അഖിലേഷിന്റെ പ്രസ്താവന കേട്ട സഭാംഗങ്ങള്‍ പൊട്ടിച്ചിരിച്ചപ്പോള്‍ സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് ഇങ്ങനെ അഭിപ്രായപ്പെട്ടു. ‘സംസ്ഥാനത്തിന്റെ വിദ്യാഭ്യാസത്തിന്റെ ഗുണച്ചോര്ച്ചയില് അവര്‍ക്ക് ദുഃഖമില്ല. ഒരു കോണ്‍ഗ്രസ് നേതാവിനെ പരാമര്‍ശിച്ചതാണ് അവര്‍ക്ക് വലിയ കാര്യം’. 2012 മുതല്‍ 2017 വരെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അഖിലേഷ് അധികാരത്തിലിരുന്നത്.