തൃക്കാക്കരയിലെ വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതുന്നു. മോക് പോളിംഗ് പൂർത്തിയാക്കി ഏഴ് മണിയോടെ തന്നെ പോളിംഗ് ആരംഭിച്ചു. രാവിലെ തന്നെ പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കുകയാണ് മുന്നണികൾ.ആദ്യ മൂന്ന് മണിക്കൂറിൽ പോളിംഗ് 21 ശതമാനം കഴിഞ്ഞു.പടമുകള്‍ സ്‌കൂളിലെ 140ആം ബൂത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പാലാരിവട്ടം ബൂത്തിലും വോട്ട് ചെയ്തു.വൈകിട്ട് 6 മണി വരെയാണ് പോളിങ്. ആകെ 1,96,805 വോട്ടര്‍മാരാണുള്ളത്. 3633 പേര്‍ കന്നി വോട്ടര്‍മാരാണ്. 1,01,530 സ്ത്രീ വോട്ടര്‍മാരുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ഒരു വോട്ടറുണ്ട്. 164 ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. 75 ഓക്‌സിലറി ബൂത്തുകളുണ്ട്. അഞ്ചു മാതൃകാ പോളിങ് സ്റ്റേഷനുകളും വനിതകള്‍മാത്രം നിയന്ത്രിക്കുന്ന ഒരു പോളിങ് സ്റ്റേഷനും ഒരുക്കിയിട്ടുണ്ട്.