ആം ആദ്മി പാർട്ടിയുടെ പിന്തുണ തേടി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തെരഞ്ഞെടുപ്പിൽ ആരുടെ വോട്ടിനും ഭ്രഷ്ട്ടില്ലെന്നും ശത്രുക്കളുടെ വോട്ടും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയെന്ന നിലയിൽ ട്വന്റി ട്വന്റിക്കെതിരെ കോൺഗ്രസ് ഒരു നിലപാടും കൈക്കൊണ്ടിട്ടില്ലെന്നും വ്യക്തികൾക്കെതിരെ നിലപാട് കൈക്കൊണ്ടിട്ടുണ്ടാവാമെന്നും സുധാകരൻ പറഞ്ഞു.
എഎപിക്ക് ഒരു കാലത്തും യോജിക്കാനാവാത്ത പ്രസ്ഥാനമാണ് സിപിഐഎം. എഎപിക്ക് പിന്തുണ നൽകാനാവുന്ന ഏറ്റവും വലിയ പ്രസ്ഥാനമാണ് കോൺഗ്രസ്. കേരളത്തിൽ വേരോട്ടമുണ്ടാക്കാൻ ഒരിക്കലും എഎപിക്ക് കഴിയില്ല. കേരളത്തിലെയും ഡൽഹിയിലെയും രാഷ്ട്രീയ സാഹചര്യം വേറെയാണെന്ന് മനസിലാക്കണം. നാലാംബദലിനുള്ള സാധ്യത കേരളത്തിലില്ല. നാക്കുകൊണ്ടോ വാക്കുകൊണ്ടോ ചിന്തകൊണ്ടോ എഎപി സിപിഐഎമ്മുമായി സഖ്യം ചേർന്നിട്ടില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.