സംസ്ഥാനത്ത് മദ്യ വില വർധിപ്പിക്കുന്നത് പരിഗണനയിലാണെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ. ബെവ്കോ നഷ്ടത്തിലാണെന്നും നയപരമായ തീരുമാനത്തിന് ശേഷം വില വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സ്പിരിറ്റിൻ്റെ വില വലിയ തോതിൽ വർധിച്ചതും, ലഭ്യതയിലുണ്ടായ കുറവുമാണ് വിലവർധിപ്പിക്കുന്നതിലേക്ക് സർക്കാരിനെ നയിക്കുന്നത്.
കേരളത്തിൽ സ്പിരിറ്റ് ഉല്പാദിപ്പിക്കുന്നില്ലെന്നും സര്‍ക്കാര്‍ ഡിസ്റ്റലറികളുടെ പ്രവര്‍ത്തനത്തെ പോലും സ്പിരിറ്റ് വില വര്‍ധന ബാധിച്ചതായും മന്ത്രി പറഞ്ഞു
ജവാന്‍ റമ്മിന്റെ വില വര്‍ധിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ബെവ് കോയുടെ ശുപാര്‍ശ ചെയ്തിരുന്നു. ജവാന്‍ റമ്മിന്റെ വില 10 ശതമാനം കൂട്ടണമെന്നാണ് ബെവ് കോയുടെ ആവശ്യം. നിലവിൽ ഒരു ലിറ്റര്‍ ജവാന്‍ റമ്മിന് 600 രൂപയാണ് വില. സര്‍ക്കാര്‍ ഉടമസ്ഥതയിലുളള മദ്യമാണ് ജവാന്‍.