പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനി.അസം പോലീസിന്റെ അറസ്റ്റിനും ജയില്‍വാസത്തിനും ശേഷം ജാമ്യം ലഭിച്ച് ഡല്‍ഹിയിലെത്തിയ ജിഗ്നേഷ് മേവാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ബിജെപിയ്ക്കുമെതിരെ തുറന്ന പോര് പ്രഖ്യാപിക്കുകയും ചെയ്തു കോണ്‍ഗ്രസ് ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ജിഗ്നേഷ് മേവാനിയുടെ പ്രതികരണം
പാട്ടീദാര്‍ സമുദായത്തിനെതിരായ കേസുകള്‍ പിന്‍വലിച്ചപോലെ തന്റെ നിയമസഭാ മണ്ഡലമായ വട്ഗാമിലെ ന്യൂനപക്ഷത്തിന് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം. 22 ചോദ്യപ്പേപ്പറുകള്‍ ചോര്‍ന്നു. അതില്‍ അന്വേഷണം പ്രഖ്യാപിക്കണം. മുന്ദ്ര തുറമുഖത്തെ 1.75 ലക്ഷം കോടിരൂപയുടെ മയക്കു മരുന്ന് കടത്തില്‍ ഗൗതം അദാനിയുടെ പങ്ക് അന്വേഷിക്കണം എന്നീ ജിഗ്നേഷ് മേവാനി ഉന്നയിച്ച മൂന്ന് ആവശ്യങ്ങളിൽ ഉടന്‍ തീരുമാനം എടുക്കണമെന്നും അല്ലെങ്കിൽ ജൂണ്‍ ഒന്നിന് ഗുജറാത്തില്‍ കോണ്‍ഗ്രസ് ബന്ദ് നടത്തുമെന്ന് ജിഗ്നേഷ് പറഞ്ഞു.മോദീജീ താങ്കള്‍ മനസ്സിലാക്കിക്കോളു, പൂവല്ല തീയാണ്. തലകുനിക്കില്ല എന്ന് വെല്ലുവിളിയോടെ പറഞ്ഞാണ് വാര്‍ത്താ സമ്മേളനം ജിഗ്നേഷ് അവസാനിപ്പിച്ചത്.
പൂവല്ല തീ..പുഷ്പ സ്റ്റൈലില്‍ മോദിക്കെതിരെ ജിഗ്നേഷ്

