തിരക്കഥാകൃത്ത് ജോൺ പോളിന് കട്ടിലിൽ നിന്ന് വീണപ്പോൾ സഹായം കിട്ടാൻ വൈകിയെന്ന പരാതിയിൽ വിശദീകരണവുമായി ഫയർഫോഴ്സ് മേധാവി ഡിജിപി ബി സന്ധ്യ. ജില്ലാ ഫയർ ഓഫിസർ അന്വേഷണം നടത്തിയെന്നും വൈകിയതിൽ ഫയർഫോഴ്സിന് വീഴ്ചയില്ലെന്നും ബി സന്ധ്യ പറഞ്ഞു.ആരോപണം സംബന്ധിച്ച് ഫയർ ഫോഴ്സ് അന്വേഷിച്ചു. മൂന്ന് മാസത്തിനു മുൻപ് നടന്ന സംഭവമാണ്. ആരോപണം ശരിയല്ല. സഹായം ആവശ്യപ്പെട്ട് ഫയർഫോഴ്സിന് കോൾ വന്നിട്ടില്ല. തൃക്കാക്കര സ്റ്റേഷനിൽ ആംബുലൻസ് ഇല്ല. ഫയർ ഫോഴ്സ് ആംബുലൻസുകൾ അപകട സമയത്ത് ഉപയോഗിക്കുന്നതിനുള്ളതാണ് എന്നും ബി സന്ധ്യ പറഞ്ഞു. മരണപ്പെടുന്നതിന് മുമ്പ് ജോണ്‍ പോളിനുണ്ടായ ദുരനുഭവത്തില്‍ പ്രതികരിച്ച് നടന് കൈലാഷും ജോണ്‍ പോളിന്റെ സുഹൃത്ത് ജോളി ജോസഫും രംഗത്തെത്തിയിരുന്നു. രാത്രി കിടക്കുന്നിതിനിടെ കട്ടിലില്‍ നിന്നും വീണ ജോണ്‍ പോളിന് മൂന്നര മണിക്കൂറോളം നിലത്ത് കിടക്കേണ്ടിവന്നെന്ന് കൈലാഷ് പറഞ്ഞു.
ആംബുലന്‍സ് ഡ്രൈവര്‍മാരേയും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരേയും ബന്ധപ്പെട്ടെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്നും കൈലാഷ് ആരോപിച്ചു