തൃശൂര്‍ നഗരത്തിൽ എംജി റോഡില്‍ യുവാവിന്റെ ആത്മഹത്യാശ്രമം.ഹോട്ടല്‍ ജീവനക്കാരനായ മൈസൂര്‍ സ്വദേശി ആസീഫാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്,. ശമ്പളം കിട്ടാത്തതിനെ തുടർന്നാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താനായിരുന്നു ശ്രമം.നാല് മാസം ഹോട്ടലില്‍ ജോലി ചെയ്തതിന്റെ കൂലി ഉടമ നല്‍കിയില്ലെന്നാണ് യുവാവിന്റെ ആരോപണം. കടയുടെ മുന്നില്‍ ഭാര്യയ്‌ക്കൊപ്പമെത്തിയ യുവാവ് ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. ജോലി ചെയ്ത വകയില്‍ രണ്ടുലക്ഷം രൂപ കിട്ടാനുണ്ടെന്നാണ് ഇയാള്‍ പറയുന്നത്.
നീതി ലഭിക്കാനായി ആസിഫ് ലേബര്‍ കമ്മീഷണറെ സമീപിച്ചിരന്നു. ലേബര്‍ ഓഫീസറുടെ നിര്‍ദേശമുണ്ടായിട്ടും ആസിഫിന് ഉടമ ശമ്പളം നല്‍കിയില്ലെന്നും യുവാവ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.