പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാനുള്ള തീരുമാനം സിപിഎം സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായാണ് എടുത്തതെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ.ഭരണ രംഗത്ത് നല്ല പരിചയമുള്ള ആളാണ് പി ശശി. മറ്റ് വാർത്തകൾ മാധ്യമ സൃഷ്ടി മാത്രമാണെന്നും പി ജയരാജന്‍ പറഞ്ഞു. ശശിയുടെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സമിതിയിൽ പി ജയരാജൻ എതിർപ്പറിയിച്ചെന്ന മാധ്യമ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പാർട്ടിയിൽ ആരൊക്കെ എന്തൊക്കെ പറഞ്ഞു എന്ന് പറയാൻ കഴിയില്ല. തീരുമാനം ഏകകണ്ഠം. ഞാനും തീരുമാനത്തിന്റെ ഭാഗമാണ്. ശശി പി ജയരാജൻ പറഞ്ഞു.
പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയി നിയമിക്കുന്നതിനെതിരേ പി ജയരാജന്‍ വിമർശനം ഉയർത്തിയെന്ന വാർത്തകളോട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും പ്രതികരിച്ചിരുന്നു.