തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര. 70ഓളം സിനിമകളില്‍ നായികയായി വേഷമിട്ടു കഴിഞ്ഞു. എല്ലാം മികച്ച ചിത്രങ്ങള്‍ തന്നെ. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളില്‍ സൂപ്പര്‍സ്റ്റാറുകളുടെ നായികയായി നയൻതാര തിളങ്ങിയിട്ടുണ്ട്.
അടുത്തിടെ താരം നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നന്മയും എളിമയും ഉള്ള നടന് ആരാണെന്ന് ചോദിച്ചപ്പോൾ രജനികാന്ത് എന്നായിരുന്നു താരത്തിന്റെ മറുപടി. ‘സ്ത്രീകളെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്ന് കൈകൂപ്പി വിനയത്തോടെ അദ്ദേഹം സംസാരിക്കൂ എന്നാണ് താരം പറയുന്നത്. സ്ത്രീകളോട് വളരെയധികം വിനയം കാണിക്കുന്ന മനുഷ്യനാണ്‘ അദ്ദേഹമെന്ന് നയന്‍സ് പറയുന്നു.