Kerala News

പടനിലം ജംഗ്ഷന്‍ നവീകരണം 1 കോടി രൂപയുടെ ഭരണാനുമതി

പടനിലം ജംഗ്ഷന്‍ നവീകരണത്തിന് 1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. 2021-22 ബഡ്ജറ്റില്‍ ഈ പ്രവൃത്തിക്ക് തുക വകയിരുത്തിക്കൊണ്ടുള്ള പ്രഖ്യാപനം ഉൾപ്പെത്തിയിരുന്നു.

നാഷണല്‍ ഹൈവേ 766 ലെ പ്രധാനപ്പെട്ട ജംഗ്ഷനുകളിലൊന്നാണ് പടനിലം. മലബാറിലെ തിരക്കേറിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ സി.എം മഖാം ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന നരിക്കുനി റോഡ് ഈ ജംഗ്ഷനിലാണ് സന്ധിക്കുന്നത്.

5.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ പടനിലം പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് ആരംഭിക്കുന്ന ഈ ജംഗ്ഷന്‍ വീതികൂട്ടി നവീകരിക്കണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യം പരിഹരിക്കുന്നതിന് ഈ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ സാധ്യമാവും.

ജംഗ്ഷന്‍റെ ഇരുവശങ്ങളിലും സ്ഥലമേറ്റെടുക്കുന്നതിന് ഡിസൈന്‍ തയ്യാറാക്കുകയും നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ആയത് പൂര്‍ത്തിയാവുന്ന മുറക്ക് നവീകരണ പ്രവൃത്തി ആരംഭിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളതെന്നും എം.എല്‍.എ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!